

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം വലിയ ചർച്ചയ്ക്കാണ് വഴി വെച്ചത്. താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ധ്യാനിന്റെ ഈ പരാമർശം തമിഴ്നാട്ടിലടക്കം പ്രതിഷേധങ്ങൾക്ക് കാരണമായി. നടനെതിരെ സൈബർ ആക്രമണങ്ങൾക്കും കാരണമായി മാറി.
എന്നാല്‍ ഇതാദ്യമായല്ല ധ്യാന്‍ ഈ തമാശ പറയുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പറ്റി ധ്യാന്‍ നടത്തിയ ഒരു പരാമര്‍ശം വീണ്ടും എയറിലായിരിക്കുകയാണ്. ഒരു അവാര്‍ഡ് ചടങ്ങില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയാല്‍ ധ്യാന്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണ് എന്ന അവതാരകയുടെ ചോദ്യത്തിനുള്ള താരത്തിന്‍റെ മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത്.
"ഞാന്‍ 'അമ്മ'യുടെ പ്രസിഡന്‍റാവാന്‍ നിൽക്കുകയാണ്. അതിന് ശേഷമേ മുഖ്യമന്ത്രി ആകൂ. ആദ്യം പ്രസിഡന്‍റാവും. അത് കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫ് വിജയ് എന്‍ഡ്രും നാന്‍ എന്ന് പറഞ്ഞ് വരും. പുള്ളി ചെയ്തതൊന്നും ഞാന്‍ ചെയ്യില്ല, അതൊക്കെ മോശമാണ്".- എന്നാണ് ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഇപ്പോള്‍ ഈ വിഡിയോയും തമിഴകം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്നത് ധ്യാന്‍ നിര്‍ത്തുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ ധ്യാനിനെ കുറ്റപ്പെടുത്തുന്നത്. മിണ്ടാതിരിക്കുന്നതാണ് ധ്യാനിന് നല്ലതെന്നും പരിധി വിട്ട് സംസാരിക്കരുതെന്നും ആരാധകര്‍ പറയുന്നു.
നേരത്തെ വൈറലായ ധ്യാന്‍ ശ്രീനിവാസന്റെ സിഎം ട്രോള്‍ തമിഴകത്തും ട്രെന്‍ഡിങ്ങായിരുന്നു. നിരവധി തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ ധ്യാന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തതോടെ സിഎം ട്രോള്‍ തമിഴ് നാട്ടിലും വൈറലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates