'മറ്റുള്ളവർക്ക് ചുറുചുറുക്കും സ്നേഹവും പകർന്നു നൽകുന്ന ഒരാൾ, എന്നിട്ടും': വേദനയോടെ അരുൺ ​ഗോപി

'സന്തോഷത്തിന്റെ മുഖാവരണം ഉള്ള, മറ്റുള്ളവർക്ക് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചുറുചുറുക്കും സ്നേഹവും പകർന്നു നല്കുന്ന ഒരാൾ'
അരുൺ ​ഗോപി, രാഹുൽ എൻ കുട്ടി
അരുൺ ​ഗോപി, രാഹുൽ എൻ കുട്ടി
Updated on
1 min read

പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടിയുടെ വിയോ​ഗം ആരാധകർക്ക് ഏൽപ്പിച്ച വിയോ​ഗം ചെറുതല്ല. മനോഹരമായ ചിരിയോടെ ഭക്ഷണ വിശേഷങ്ങളുമായി എത്തുന്ന ചെറുപ്പക്കാരൻ ഇനി ഇല്ല എന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പലരും. ഇപ്പോൾ രാഹുലിന്റെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് സംവിധായകൻ അരുൺ ​ഗോപി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സന്തോഷത്തിന്റെ മുഖാവരണം ഉള്ള, മറ്റുള്ളവർക്ക് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചുറുചുറുക്കും സ്നേഹവും പകർന്നു നല്കുന്ന ഒരാൾ, എന്നിട്ടും... ചിലപ്പോഴൊക്കെ ജീവിതം ഇങ്ങനെയുമാണ്.. മനുഷ്യർ നിസ്സാരരാണ്... കാണാത്ത മനസ്സിന്റെ നേർത്ത തോന്നലുകളിൽ ജീവിക്കാൻ ശ്രമിക്കുന്നവർ..!! ആദരാഞ്ജലികൾ സഹോദരാ!!- അരുൺ‌ ​ഗോപി കുറിച്ചു. 

ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയിലൂടെയാണ് രാഹുൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് 33കാരനായ രാഹുലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസവും രാഹുലിന്റെ ഒരു വിഡിയോ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com