'സാമ്രാജ്യം റീ റിലീസുമായി എനിക്ക് ഒരു ബന്ധവുമില്ല, നിർമാതാക്കൾ ഒന്നും ചർച്ച ചെയ്തിട്ടില്ല'; സംവിധായകൻ

ഇതോടെയാണ് റീമാസ്റ്റർ പതിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു ജോമോൻ വ്യക്തമാക്കിയത്.
Samrajyam, Jomon
Samrajyam, Jomonഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയുടെ സാമ്രാജ്യം റീ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബറിലാണ് ചിത്രം റീ റിലീസിനെത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലറും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രം റീ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് താനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സംവിധായകൻ ജോമോൻ പറഞ്ഞു. സാമ്രാജ്യത്തിന്റെ 4കെ ഡോൾബി അറ്റ്മോസ് പതിപ്പിന്റെ ട്രെയ്‌ലറിലെ ദൃശ്യങ്ങളുടെ വ്യക്തതക്കുറവു സംബന്ധിച്ച് വൻ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ജോമോൻ രംഗത്തെത്തിയത്.

ചിത്രം റീ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് നിർമാതാക്കളായ ആരിഫ പ്രൊഡക്ഷൻസ് തന്നോട് ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് ജോമോൻ പറഞ്ഞു. ട്രെയ്‌ലറിലെ ദൃശ്യങ്ങൾ കണ്ട പലരും പ്രിന്റിനു ക്വാളിറ്റിയില്ലെന്ന് ജോമോനെ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് റീമാസ്റ്റർ പതിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു ജോമോൻ വ്യക്തമാക്കിയത്.

മമ്മൂട്ടിയെ ‘അലക്സാണ്ടറെ’ന്ന സ്റ്റൈലിഷ് കഥാപാത്രമായി അവതരിപ്പിച്ച സാമ്രാജ്യം 1990ലാണ് തിയറ്ററുകളിലെത്തിയത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനായിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗമായ സാമ്രാജ്യം 2 നിർമാണം തുടങ്ങിയപ്പോഴും ജോമോന്റെ അനുമതി വാങ്ങുകയോ അഭിപ്രായം തേടുകയോ ചെയ്തിരുന്നില്ല.

തമിഴിൽ നിന്നുള്ള സംവിധായകൻ ഒരുക്കിയ ഈ സിനിമ വൻ പരാജയമായി മാറിയിരുന്നു. ജോമോനാണ് രണ്ടാം ഭാഗവും ഒരുക്കിയതെന്നു കരുതിയ പലരും അക്കാലത്ത് വിളിച്ച് പരാതി പറഞ്ഞിരുന്നു. സാമ്രാജ്യത്തിന്റെ റീ റിലീസ് ട്രെയ്‌ലറിനെപ്പറ്റിയും താൻ പഴി കേൾക്കേണ്ട അവസ്ഥ വന്നതോടെയാണ് തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കാൻ രംഗത്തുവന്നതെന്നും സംവിധായകൻ ജോമോൻ പറഞ്ഞു.

‘സാമ്രാജ്യം’ ഫോർ കെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ 19നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിങ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്.

Samrajyam, Jomon
'എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു'; മുൻ ഭർത്താവിന്റെ വിവാഹദിനത്തിൽ കുറിപ്പുമായി വീണ നായർ

ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിനാണ് സിനിമയുടെ റീ റിലീസ് ട്രെയ്‌ലർ പുറത്തിക്കിയത്. ​ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Samrajyam, Jomon
'കാശ് പോകുമെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്; ലോകയുടെ ഈ വിജയം വിശ്വസിക്കാനായില്ല'

ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Summary

Cinema News: Director Jomon against Samrajyam Re release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com