മായാവതിയെക്കുറിച്ച് ഡേർട്ടി ജോക്ക്, നടൻ റൺദീപ് ഹൂഡയെ അറസ്റ്റ് ചെയ്യണം; വ്യാപക പ്രതിഷേധം

പൊതുവേദിയില്‍ സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് പുറത്തുവന്നത്
റൺദീപ് ഹൂഡ/ ഫേയ്സ്ബുക്ക്
റൺദീപ് ഹൂഡ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

ബോളിവുഡ് നടൻ റൺദീപ് ഹൂഡയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മായാവതിയെക്കുറിച്ച് അശ്ലീല തമാശ പറയുന്ന നടന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനം. റൺദീപ് ഹൂഡയെ അറസ്റ്റു ചെയ്യണമെന്നാണ് വിമർശകരുടെ ആവശ്യം. 

പൊതുവേദിയില്‍ സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താന്‍ ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെക്കുറിച്ച് നടൻ പറഞ്ഞു തുടങ്ങുന്നത്. ഒരിക്കൽ മായാവതിയ രണ്ട് കുട്ടികൾക്കൊപ്പം പോവുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് ഈ കുട്ടികൾ ഇരട്ടകളാണോ എന്ന് ചോദിച്ചു. ഇരട്ടകളല്ലെന്നും ഒരാൾക്ക് എട്ടും മറ്റെയാൾക്ക് നാലും വയസാണെന്നും മായാവതി മറുപടി നൽകി. ഒരാൾ മായാവതിയുടെ അടുത്തേക്ക് രണ്ടു പ്രാവശ്യം വരാൻ തയാറാകുമെന്ന് തോന്നുന്നില്ല എന്ന് അയാൾ പറഞ്ഞെന്നുമാണ് റൺദീപ് ഹൂഡയുടെ തമാശ. 

സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേത് എന്നാണ് വിമർശനം ഉയരുന്നത്. ഇത്തരത്തിൽ അശ്ലീല തമാശ പറഞ്ഞതിന് നടനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com