

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ചതുകൊണ്ടുള്ള സിനിമയുടെ പോസ്റ്റർ ആണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്.
ഡൊമിനിക് ഡിറ്റക്റ്റീവ്സ് ഏജൻസിയുടെ നോട്ടീസിന്റെ രൂപത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏജൻസിയിലെ പ്രധാന ഡിറ്റക്റ്റീവ് ആയി മമ്മൂട്ടിയും അസിസ്റ്റന്റ് ആയി ഗോകുൽ സുരേഷുമാണെത്തുന്നത്. ഷെര്‍ലോക് ഹോംസിന്‍റെ പ്രശസ്തമായ 221 B എന്ന അഡ്രസ് പോസ്റ്ററില്‍ കാണാം. നോട്ടീസിൽ ഡിറ്റക്റ്റീവ് ഏജൻസി നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. പോസ്റ്റർ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഒരു കോമഡി ത്രില്ലർ ഴോണറിൽ ആണ് സിനിമയൊരുങ്ങുന്നത്. ജനുവരി 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates