

കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഡി സതീശനെ അഭിനന്ദിച്ച് സംവിധായകന്‍ ഡോക്ടര്‍ ബിജു. വര്‍ഗീയതയോട് സന്ധിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് വിഡി സതീശനെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. കേരളത്തിലെ ജെന്‍സി തലമുറയെ പോലും ചേര്‍ത്തു നിര്‍ത്തിയ നേതാവാണെന്നും ഡോക്ടര്‍ ബിജു പറയുന്നു. ആ വാക്കുകളിലേക്ക്:
മത നേതാക്കളുടെ മുന്‍പില്‍ കുമ്പിട്ടു നില്‍ക്കാതെ വര്‍ഗ്ഗീയതയോടു സന്ധിയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച ഒരു നേതാവ് . സമകാലിക രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍ , എന്നീ കേരളം കണ്ട എക്കാലത്തെയും രണ്ടു വര്‍ഗ്ഗീയ മാലിന്യങ്ങളെ പടിക്കു പുറത്തു നിര്‍ത്തി എന്നതാണ് ശ്രീ വി ഡി സതീശന്റെ ഏറ്റവും വലിയ ഒരു ക്വാളിറ്റി എന്ന് ഞാന്‍ വിചാരിക്കുന്നു . ജനപ്രിയതയില്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഒന്നാമന്‍ എന്ന് തന്നെ പറയാവുന്ന തരത്തില്‍ എല്ലാ വിഭാഗം ആളുകളുടെയും പൊതുജന സമ്മിതി വി ഡി സതീശനുണ്ട് .
പൊതുജന വികാരത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ തീരുമാനം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങിയ ജനസഞ്ചയത്തെ ഓര്‍മിപ്പിച്ചു ഇത്തവണ വി ഡി എസ്സിന് അനുകൂലമായി തെരുവിലേക്ക് ഒഴുകിയിറങ്ങിയ ജനം . ജെന്‍സി വിഭാഗത്തെ പോലും ആകര്‍ഷിച്ച ഒരു സമകാലിക നേതാവ് ആണ് അദ്ദേഹം . ഒരു പുതു കേരളത്തിനായി മികച്ച കാഴ്ചപ്പാടും വീക്ഷണവും ഉള്ള ഒരു നേതാവ് ആയാണ് വി ഡി എസ്സിനെ ഞാന്‍ നോക്കി കാണുന്നത്.
മികച്ച പ്രഭാഷകന്‍ , ആഴത്തിലുള്ള വായന , സാംസ്‌കാരികമായ അറിവ് തുടങ്ങി ഒട്ടേറെ പോസിറ്റിവ് ആയ ഗുണങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു നേതാവ് . കേരളത്തിന്റെ ഭാവിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ഉചിതമായ ഒരു തീരുമാനം. പുതിയ കാലത്തിന്റെ മുഖ്യമന്ത്രിക്ക് ഏറെ പ്രതീക്ഷയോടെ എല്ലാ ആശംസകളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates