റിലീസ് മാറ്റി; ദൃശ്യം 3 എത്തുക മോഹന്‍ലാല്‍ ജന്മദിനത്തില്‍; പോസ്റ്റര്‍ പുറത്ത്

ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോര്‍ജുകുട്ടി എത്തുന്നു', സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു
Drishyam 3' release postponed to May 21,
ദൃശ്യം 3
Updated on
1 min read

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം-3 മെയ് 21-ന് തീയറ്ററിലെത്തും. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോര്‍ജുകുട്ടി എത്തുന്നു', സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21-ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുക.

Drishyam 3' release postponed to May 21,
ജന്മദിനത്തില്‍ മുംബൈ ഭീകരാക്രമണം നേരില്‍ കണ്ടു; ധുരന്ധര്‍ എന്റെ പകവീട്ടല്‍: അര്‍ജുന്‍ രാംപാല്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ആദ്യം അവസാനിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും.

Drishyam 3' release postponed to May 21,
ദീപികയ്ക്ക് പിന്നാലെ അനുഷ്‌ക ശര്‍മയും അല്ലു അര്‍ജുന്‍ ചിത്രത്തില്‍; തെലുങ്കിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി നടി

വിഷു- ഈസ്റ്റര്‍ റിലീസായി ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റിലീസ് മാറ്റാനുള്ള കാരണം നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.

Summary

'Drishyam 3' release postponed to May 21, Film to arrive on Mohanlal’s birthday worldwide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com