

ദുൽഖർ സൽമാന്റെ ജന്മദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയുടെ അണിയറ പ്രവർത്തകർ. താരത്തിന്റെ പിറന്നാൾ ദിനമായ ജൂലൈ 28ന് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യാനാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ റിതിക സിങ്ങ് ചുവടുവെച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസർ ആരാധകർക്കിടയിൽ വലിയ തരംഗമായിരുന്നു. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കിംഗ് ഓഫ് കൊത്ത തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും എന്ന് ഉറപ്പാണെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച് ഐശ്വര്യാ ലക്ഷ്മി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വമ്പൻ താര നിര അണിനിരക്കുന്ന മാസ് ബിഗ് ബജറ്റ് ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് നിർമിക്കുന്നത്.
ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
