'ഇത് എല്ലാവരേയും സെറ്റില്‍ ചെയ്യാനുള്ള ഗെയിം'; ആവേശമായി ദുല്‍ഖറിന്റെ 'ഐ ആം ഗെയിം' ട്രെയിലര്‍, വിഡിയോ

ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം
I'm Game
I'm Game
Updated on
1 min read

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായൊരു ചിത്രം മലയാളത്തിലെത്തുകയാണ്. ആര്‍ഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിമിലൂടെയാണ് ദുല്‍ഖര്‍ ഇത്തവണത്തെ ഓണം തൂക്കാന്‍ ഇറങ്ങുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഗാംബ്ലിങ് പ്രമേയമായൊരുക്കിയിരിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പാട്ടും ഡാന്‍സും ത്രില്ലിങ് രംഗങ്ങളുമൊക്കെയായി തീയേറ്ററുകള്‍ക്ക് തീപിടിപ്പിക്കാന്‍ സാധിക്കുന്ന ചിത്രമാകും ഐ ആം ഗെയിം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദുല്‍ഖറിനൊപ്പം വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2026 ഓഗസ്റ്റില്‍ ഓണം റിലീസായി ഓഗസ്റ്റ് 20ന് തീയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്.

ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. തന്റെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ പറഞ്ഞത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് എത്താനൊരുങ്ങുന്നത്. സ്‌റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ കൂടാതെ, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്‌സ് എന്നിവരാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

I'm Game
'ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും രണ്ട് തവണ ആലോചിക്കണം, കമന്റുകള്‍ വായിക്കാറില്ല'; വിസ്മയ മോഹന്‍ലാല്‍ ആദ്യമായി പ്രതികരിക്കുന്നു
I'm Game
മേജര്‍ രവിയ്ക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം
I'm Game
6 മില്യൺ കാഴ്ചക്കാരുമായി ദുൽഖറിന്‍ ആകാശംലോ ഒക താരയിലെ ഗാനം; മനസ് നിറച്ച് 'കുട്ടി കുട്ടി പൂവേ'
Summary

I'M GAME trailer is out, Dulquer Salmaan starrer promises to be mass thriller.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com