മേജര്‍ രവിയ്ക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

അധ്വാനിച്ച് ജീവിക്കുന്ന കച്ചവടക്കാരേയും തൊഴിലാളികളേയും നിസാരവത്കരിച്ചുവെന്നും താഴ്ത്തിക്കെട്ടിയെന്നും സംഘടന
major ravi
major raviഫെയ്‌സ്ബുക്ക്‌
Updated on
1 min read

നടനും സംവിധായകനുമായ മേജര്‍ രവിക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന. മേജര്‍ രവി പച്ചക്കറി മാര്‍ക്കറ്റിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേരള വെജിറ്റബിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ഇറങ്ങി വന്നത് പട്ടാളില്‍ നിന്നാണ്, അല്ലാതെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നല്ല എന്നായിരുന്നു മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.

മേജര്‍ രവി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. ഈ വിഡിയോ വൈറലായതോടെയാണ് സംഘടന പ്രതികരണവുമായെത്തുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ അധ്വാനിച്ച് ജീവിക്കുന്ന മേഖലയെ അപമാനിച്ചുവെന്നാണ് സംഘടന ആരോപിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരേയും തൊഴിലാളികളേയും നിസാരവത്കരിച്ചുവെന്നും താഴ്ത്തിക്കെട്ടിയെന്നും സംഘടന പറയുന്നു. മേജര്‍ രവി പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെടുന്നു.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മേജര്‍ രവിയെ തേടി പുതിയ വിവാദമെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ സമരത്തെ പിന്തുണച്ച വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

major ravi
6 മില്യൺ കാഴ്ചക്കാരുമായി ദുൽഖറിന്‍ ആകാശംലോ ഒക താരയിലെ ഗാനം; മനസ് നിറച്ച് 'കുട്ടി കുട്ടി പൂവേ'
major ravi
'മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്'; നടൻ എയറിൽ
major ravi
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം
Summary

Vegetable merchant association wants Major Ravi to applogise for insulting them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com