ദുൽഖറിന്റെ 'ഐ ആം ​ഗെയിം' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഏറെക്കാലത്തിന് ശേഷം ദുൽഖർ നായകനായെത്തുന്ന മലയാള സിനിമ കൂടിയാണിത്.
I'm Game
I'm Gameഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഐ ആം ​ഗെയിം'. സെപ്റ്റംബർ 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ച അത്ര വിജയം തിയറ്ററുകളിൽ നിന്ന് നേടിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ഒക്ടോബർ 16 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും. ഏറെക്കാലത്തിന് ശേഷം ദുൽഖർ നായകനായെത്തുന്ന മലയാള സിനിമ കൂടിയാണിത്. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിമിന് തിരക്കഥ ഒരുക്കുന്നത്.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം അവതരിപ്പിച്ചത്. ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

I'm Game
'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി
I'm Game
'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ
I'm Game
'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?
Summary

Dulquer starrer I'm Game OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com