

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് എസ്തർ അനിൽ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ എസ്തർ പങ്കുവയ്ക്കാറുമുണ്ട്. പഠനത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ ഏറെ നാളുകളായി അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു എസ്തർ. ദൃശ്യം 3 ആണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ദൃശ്യം 3 യുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇടയ്ക്കിടെ ദൃശ്യം 3 ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ജോർജ് കുട്ടിയുടെ ഇളയ മകൾ അനുവായാണ് ദൃശ്യത്തിൽ എസ്തർ എത്തിയത്.
ഇപ്പോഴിതാ മോഹൻലാൽ എഡിറ്റ് ചെയ്ത ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുകയാണ് എസ്തർ. നടിയുടെ ഒരു ഫോട്ടോയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്ത് വച്ചു കൊണ്ട് 'ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്' എന്നാണ് മോഹൻലാൽ കുറിച്ചത്. 'ലാൽ അങ്കിളിനൊപ്പമുള്ള അതിജീവനത്തിന്റെ മറ്റൊരു ദിവസം കൂടി കടന്നു പോയി. എന്നെ സഹായിക്കൂ'- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് എസ്തർ കുറിച്ചിരിക്കുന്നത്.
അതേസമയം ദൃശ്യം 3 യുടെ പൂജ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി എന്നിവരും ദൃശ്യത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ത്രില്ലർ സിനിമകളുടെ ബെഞ്ച്മാർക്ക് ആയെത്തിയ ദൃശ്യത്തിന്റെ മൂന്നാം പതിപ്പിൽ എന്തായിരിക്കും സംവിധായകൻ ഒരുക്കിയിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു.
ജോർജ്ക്കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ. ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്റെ ക്യാച്ച് എന്ന് പറയുന്നത്". മോഹൻലാൽ ദൃശ്യം 3 യുടെ പൂജ ചടങ്ങിൽ പറഞ്ഞതിങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates