'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

മോഹൻലാലിനടുത്തിരുന്നു കരഞ്ഞു കണ്ണ് തുടയ്ക്കുന്ന എസ്തറിനെ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു ഒരാൾ കമന്റ് ചെയ്തത്.
Drishyam 3, Esther Anil
Drishyam 3, Esther Anilഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'ദൃശ്യം 3' കണ്ട് വികാരഭരിതനായ മോഹൻലാലിന്റെ അരികിലിരുന്ന് വിതുമ്പുന്ന എസ്തർ അനിലിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായാണ് എസ്തർ ചിത്രത്തിലെത്തിയത്. എന്നാൽ എസ്തറിന്റെ വിഡിയോയ്ക്ക് താഴെ വന്ന ഒരു മോശം കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മോഹൻലാലിനടുത്തിരുന്നു കരഞ്ഞു കണ്ണ് തുടയ്ക്കുന്ന എസ്തറിനെ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു ഒരാൾ കമന്റ് ചെയ്തത്. "എന്റെ മോളെ, അയാൾ ഇതിലും വലുത് ചെയ്തതും കണ്ടതും ആണ്; അപ്പോഴാ നിന്റെ മോങ്ങൽ..." എന്നായിരുന്നു കമന്റ് ചെയ്തയാളുടെ പരിഹാസം.

Drishyam 3, Esther Anil
'അമ്മയുടെ എല്ലാ മീറ്റിങ്ങിലും ഒരുപാട് അടിപിടി നടക്കാറുണ്ട്; അൻസിബയുടേത് വ്യക്തിപരമായ പ്രശ്നം'

കമന്റ് ചെയ്ത വ്യക്തിക്ക് മറുപടിയുമായി എസ്തറുമെത്തി. "മോളേ, എന്താണ് നിന്റെ പ്രശ്നം ?" എന്നായിരുന്നു എസ്തറിന്റെ മാസ് ചോദ്യം. താരത്തിന്റെ ഈ ബോൾഡ് പ്രതികരണം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

Drishyam 3, Esther Anil
'ആ ബിക്കിനി ഫോട്ടോഷൂട്ട് എഐ നിർമിതം, പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി'; മുന്നറിയിപ്പുമായി രുക്മിണി വസന്ത്

എസ്തറിന് പിന്തുണയുമായി നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഇത്രയും കാലം അഭിനയിച്ച കുട്ടിയാണ് അടുത്തിരിക്കുന്നത് എന്ന ബോധം പോലും ഇല്ലാതെയാണ് ചിലർ ചോദ്യം ചോദിക്കുന്നതെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

Summary

Cinema News: Actress Esther Anil replay to fans negative comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Esther Anil, Pranav Mohanlal
Pranav Mohanlal, Esther Anil
Esther Anil
Esther Anil
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com