

തന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോയും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമിച്ചതാണെന്ന് നടി രുക്മിണി വസന്ത്. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രുക്മിണി പങ്കുവച്ചു.
തനിക്കെതിരെ പ്രചരിക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നടി കുറിച്ചു. ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ എന്ന തരത്തിലായിരുന്നു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം. ഇത് പൂർണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി വ്യക്തമാക്കി. തന്റേതെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണമായും വ്യാജവും കൃത്രിമമായി നിർമിച്ചതുമാണെന്ന് നടി പറഞ്ഞു.
ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതിൽ ഇടപഴകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അവർ ആരാധകരോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളും സൈബർ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നൽകി.
തന്റെ ടീമുമായി ചേർന്ന് ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും വ്യാജ ചിത്രങ്ങൾ സൃഷ്ടിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി. കാന്താര 2 ആണ് രുക്മിണിയുടേതായി ഒടുവിലെത്തിയ ചിത്രം. ജൂനിയർ എൻടിആറിനൊപ്പമുള്ള ഡ്രാഗൺ, യാഷിനൊപ്പമുള്ള ടോക്സിക് എന്നിവയാണ് രുക്മിണിയുടേതായി ഇനി വരാനുള്ള ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates