

കൊച്ചി: നടൻ ടിനി ടോമിനെ പിന്തുണച്ച് രംഗത്തെത്തി പ്രിയങ്ക അനൂപ്. 'അമ്മ'യിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് 'അമ്മ'യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ശ്വേത മേനോൻ എന്ന് പറയുന്ന ആളെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു.
അംഗങ്ങളെല്ലാവരും ടിനിയുടെ കൂടി തന്നെ നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. "നമുക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം.
ഇതുപോലെ മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും. ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനിയെക്കുറിച്ച് പറയാനാണെങ്കിൽ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്.
സ്ത്രീകളെന്ന നിലയിൽ ഇന്നു വരെ ടിനിയുടെ അടുത്ത് നിന്ന് ഒരംശം പോലും വൃത്തികേടായിട്ടുള്ള ഒരു സംസാര രീതി പോലും ഉണ്ടായിട്ടില്ല. നമ്മൾ പ്രോഗ്രാം ചെയ്യുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും. അത് സ്വാഭാവികമാണ്. അല്ലാതെ ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്. ഇത് ശരിയല്ല ഈ ചെയ്യുന്നത്.
എന്തെങ്കിലും നമുക്ക് പറയാനുണ്ടെങ്കിൽ അൻസിബ അല്ല ആരായാലും അമ്മ എന്ന അസോസിയേഷനിൽ തല മൂത്ത ചില ആൾക്കാരുണ്ട്. ബഹുമാനിക്കണ്ട ചില ആൾക്കാരുണ്ട്. ലാലേട്ടൻ, മമ്മൂക്ക ഇങ്ങനെ കുറേ ആളുകളുണ്ട്. ടിനിക്കെതിരെ പരാതിയുണ്ടെങ്കിൽ ഇവിടെ പറയണം. ഇവിടെയുണ്ട് ആൾക്കാർ. ശ്വേത മേനോൻ എന്ന് പറയുന്ന ആളെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ല.
ഒരു പ്രസിഡന്റ് ആണ്. ശ്വേതയോട് സംസാരിക്കണം. എന്ന് പരിഹാരം കണ്ടുപിടിക്കണം. ശ്വേത ഞങ്ങളോട് പറയട്ടെ. ഞങ്ങളെ വിളിച്ച് വരുത്തട്ടെ. ഞങ്ങളൊക്കെ അംഗങ്ങളല്ലേ. ടിനി എന്ന വ്യക്തിയെ മാത്രം പറയുന്നതിൽ എന്ത് അർഥമുണ്ട്. എന്നാ പിന്നെ വേറെ ആരുടെയും പേര് എന്താണ് പറയാത്തത്.
വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നിൽക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ല".- പ്രിയങ്ക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates