'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴ്ത്തി പിടിച്ചേ'; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; മര്യാദ പഠിപ്പിച്ച് എസ്തര്‍

വസ്ത്രമല്ല പ്രശ്‌നം, ഓണ്‍ലൈന്‍ മീഡിയകളുടെ ആംഗിള്‍ ആണ് പ്രശ്‌നം
Esther Anil
Esther Anil
Updated on
1 min read

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ യുവനായികയായി മാറിയിരിക്കുകയാണ് എസ്തര്‍ അനില്‍. ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് എസ്തര്‍ ഇപ്പോള്‍. 200 കോടിയും കടന്ന് മുന്നേറുകയാണ് ദൃശ്യം 3. ചിത്രത്തിലെ എസ്തറിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

Esther Anil
'ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ല'; മിസ് ഇന്ത്യ ആയിട്ടും ഞാന്‍ ചിരിച്ചില്ല; 10 വര്‍ഷം ജീവിച്ചത് ട്രോമയിലെന്ന് നേഹ ധൂപിയ

തന്റെ കാഴ്ചപ്പാടുകളിലൂടേയും എസ്തര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മോശം രീതിയില്‍ തന്റെ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് പ്രതികരിക്കുന്ന എസ്തറിന്റെ വിഡിയോയും കയ്യടി നേടുകയാണ്. നിരവധി പേരാണ് എസ്തറിന് പിന്തുണയും അഭിനന്ദവുമായെത്തുന്നത്.

Esther Anil
'ഹെവൻലി ഹമ്മിങ്...', ട്രെൻഡിങ്ങായി 'ഒരു മാലൈ ബെ​ഗിൻ' ഫ്യൂഷൻ; കെ എസ് ചിത്രയ്ക്ക് കയ്യടി

ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോവുകയായിരുന്നു എസ്തര്‍. താരം കാറിലേക്ക് കയറുന്നതിനിടെ പാപ്പരാസികള്‍ കാമറകളും ഫോണുകളുമായി ചുറ്റും കൂടി. ഇതിനിടെ ഒരാള്‍ മുകളില്‍ നിന്നും താഴേക്ക് ഷൂട്ട് ചെയ്യുന്ന രീതിയില്‍ ഫോണ്‍ ഉയര്‍ത്തി പിടിച്ചു. ഇത് കണ്ടതും എസ്തര്‍ ഇടപെടുകയായിരുന്നു.

'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴേക്ക് പിടിക്കാവോ?' എന്ന് എസ്തര്‍ ചോദിച്ചു. ഇതോടെ അയാള്‍ ഫോണ്‍ താഴ്ത്തിയെങ്കിലും കുറച്ചുകൂടെ താഴ്ത്താന്‍ എസ്തര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഫോണ്‍ താഴ്ത്തിയ ശേഷം മാത്രമാണ് എസ്തര്‍ കാറിലേക്ക് കയറിയത്. ഈ വിഡിയോ വൈറലായതോടെ എസ്തറിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

'വസ്ത്രധാരണം പൂര്‍ണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും ചോയ്‌സുമാണ്, ഇവിടെ അവരുടെ വസ്ത്രമല്ല പ്രശ്‌നം, അവരുടെ വീഡിയോ എടുക്കുന്ന ഓണ്‍ലൈന്‍ മീഡിയകളുടെ ആംഗിള്‍ ആണ് പ്രശ്‌നം..അവരുടെ ജോലിയെ മാനിച്ചു കൊണ്ട് തന്നെ അവരോട് വളരെ മാന്യമായി താഴേക്ക് പിടിക്കാവോ എന്ന് ചോദിച്ച എസ്തര്‍ ആ സിറ്റുവേഷന്‍ വളരെ മെച്വര്‍ ആയി തന്നെ കൈകാര്യം ചെയ്തു' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Esther Anil schools online media for trying to shoot her in inappropriate angle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com