'ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയിൽ പഠിച്ചു; എന്നിട്ടും ജീവിതം പലപ്പോഴും പരാജയമാണെന്ന് തോന്നിയി‌ട്ടുണ്ട്'

നമ്മളാണ് തീരുമാനിക്കേണ്ടത് പരാജയം ആകണോ, അതോ മുന്നോട്ട് പോകണോ എന്ന്.
Esther Anil
Esther Anilഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജീവിതം പലപ്പോഴും ഒരു പരാജയമായി തോന്നാറുണ്ടെന്ന് നടി എസ്തർ അനിൽ. അത്തരം തോന്നലുകളിൽ നിന്ന് മറികടക്കുകയാണ് വേണ്ടതെന്നും എസ്തർ കൂട്ടിച്ചേർത്തു. ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "ലോകത്തിലെ തന്നെ ബെസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടും ജീവിതം പലപ്പോഴും ഒരു പരാജയം ആണെന്ന് തോന്നിയിട്ടുണ്ട്.

മിക്ക നല്ല യൂണിവേസിറ്റികളിലും പോയി കഴിഞ്ഞാൽ നമുക്ക് അങ്ങനെയൊരു ഫീലിങ് ഉണ്ടാകും. അത് എന്റെ മാത്രം ഒരു കാര്യമായിരുന്നില്ല. എന്റെ കൂടെ ആ ബാച്ചിൽ ഉണ്ടായിരുന്ന ഒരു 105 കുട്ടികളിൽ 100 കുട്ടികൾക്കും അങ്ങനെയാണ് ഫീൽ ചെയ്തത്. എല്ലാം അച്ചീവ് ചെയ്ത, മുപ്പതും നാല്പതും വയസുള്ളവർ വരെ എന്റെ ബാച്ചിൽ ഉണ്ടായിരുന്നു.

എല്ലാം അച്ചീവ് ചെയ്ത് വന്ന അവർ ഏതെങ്കിലും ഒരു പോയിന്റിൽ അവരേക്കാൾ പ്രായം കുറഞ്ഞ ഒരു 20, 23 വയസുള്ള കുട്ടികളുടെ മുൻപിൽ അവരുടെ ലൈഫ് ഒരു പരാജയം ആണെന്ന് തോന്നി കാണാം. ഇത് നടന്നിട്ടുള്ള കാര്യങ്ങളാണ് ഞങ്ങളുടെ ചർച്ചകളിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ നമ്മളാണ് തീരുമാനിക്കേണ്ടത് പരാജയം ആകണോ അതോ മുന്നോട്ട് പോകണോ എന്ന്.

Esther Anil
ജോസഫിന് ശേഷം പൊലീസ് കഥയുമായി എം പത്മകുമാര്‍; റോഷന്‍ മാത്യുവിന്റെ 'ഉയിര്‍' ഫസ്റ്റ് ലുക്ക്

എനിക്ക് കുറെ നല്ല മനുഷ്യരെയും ഇൻസ്റ്റിറ്റ്യൂട്ട് സപ്പോർട്ടും കിട്ടി. അത് കൊണ്ട് അതിൽ നിന്നും പുറത്ത് വരാൻ അവർ സഹായിച്ചു. നാളെയും നമ്മൾ ഒരു പരാജയം ആണെന്ന് തോന്നാം, പല പല കാര്യത്തിന്. പക്ഷേ അതിൽ നിന്നും മറിക്കടക്കുകയാണ് നമ്മൾ ചെയ്യേണ്ടത്".- എസ്തർ പറഞ്ഞു.

Esther Anil
'ബബിൾസ് എവിടെ?'; മൈക്കൽ ജാക്സന്‍റെ പ്രിയപ്പെട്ട ചിമ്പാൻസിയ്ക്ക് എന്ത് സംഭവിച്ചു ?

ദൃശ്യം 3 യാണ് നടിയുടേതായി വരാനിരിക്കുന്ന ചിത്രം. ‌മെയ് 21 ന് ചിത്രം തിയറ്ററുകളിലെത്തും. മോഹൻലാലിന്റെ ഇളയമകളായ അനു എന്ന കഥാപാത്രമായാണ് എസ്തർ ചിത്രത്തിലെത്തുന്നത്.

Summary

Cinema News: Actress Esther Anil talks about her life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com