ഹാട്രിക് ഹിറ്റടിച്ചിട്ടും സൂര്യയെ വിട്ടൊഴിയാതെ കങ്കുവ, ഡിസാസ്റ്റർ വേഷത്തിന് 2 വയസ്; ഇതാണ് തിരിച്ചുവരവ്!

ഹാട്രിക് ഹിറ്റടിച്ചിട്ടും കങ്കുവയുടെ ചീത്തപ്പേര് സൂര്യയെ വിട്ടുമാറുന്നില്ലെന്ന തരത്തിലുള്ള ട്രോളുകളും സജീവമാണ്
Kanguva
KanguvaFacebook
Updated on: 
2 min read

തമിഴ് സിനിമയിൽ അടിക്കടി വീഴ്ചകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ നടൻ സൂര്യ ഇന്ന് വിജയങ്ങളുടെ നെറുകയിലാണ്. 2024ൽ വമ്പൻ ഹൈപ്പോ‌ടെ പുറത്തിറങ്ങിയ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ പരാജയത്തിന് രണ്ട് വർഷം പിന്നിടുമ്പോൾ, തുടർച്ചയായ മൂന്ന് ബ്ലോക്ക്ബസ്റ്ററുകളുമായി ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

2024 നവംബർ 14നായിരുന്നു ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ തിയറ്ററുകളിലെത്തിയത്. സൂര്യയു‌ടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവെന്നു കണക്കുകൂട്ടി ആരാധകർ കാത്തിരുന്നു. ഏകദേശം 240 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. സൂര്യയുടെ പാൻ ഇന്ത്യൻ താരമൂല്യം ഉയർത്തുമെന്ന് പ്രതീക്ഷിച്ച സിനിമയ്ക്ക് നേരിടേണ്ടിവന്നത് വമ്പൻ തകർച്ചയായിരുന്നു. വിപുലമായ പ്രമോഷനും ഹൈപ്പും ഉണ്ടായിരുന്നിട്ടും ചിത്രത്തിന് മുതൽമുടക്ക് പോലും തിരിച്ചുപിടിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.

‘കങ്കുവ’യുടെ പരാജയം സൂര്യയുടെ കരിയറിലും വലിയ ചർച്ചകൾക്ക് വഴിവച്ചു. തുടർച്ചയായി തിയറ്റർ വിജയങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനെ തുടർന്ന് താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും വിമർശനങ്ങളുയർന്നു. പിറകേയെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’യും വിജയം നേടിയില്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിലെ ജോണർ മാറ്റം പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി.

എന്നാൽ 2026 സൂര്യയുടെ കരിയറിലെ നിർണായക വർഷമായി. ഈ വർഷത്തെ ആദ്യ റിലീസായ ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പി’ലൂടെയാണ് താരം ശക്തമായി തിരിച്ചെത്തിയത്. നിരവധി പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 330 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.

തൊട്ടുപിന്നാലെ പുറത്തിറങ്ങിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഏകദേശം 200 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി. സൂര്യയിലെ താരത്തേക്കാൾ അഭിനേതാവിനാണ് ചിത്രം പ്രാധാന്യം നൽകിയത്. വ്യത്യസ്തമായ പ്രമേയവും അവതരണവുമുള്ള ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചു. പഴയ ചാമിങ് സൂര്യ സ്ക്രീനിൽ തിരിച്ചെത്തിയെന്ന് ആരാധകർ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രഖ്യാപിച്ചു.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ കൂടി വിജയമായതോടെ സൂര്യയുടെ തിരിച്ചുവരവ് പൂർണമായി. ക്രൈം കോമഡി ജോണറിലെത്തിയ ചിത്രം ഇതിനോടകം 220 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. വ്യത്യസ്ത ജോണറുകളിലുള്ള മൂന്ന് ചിത്രങ്ങളും വിജയിപ്പിക്കാനായത് സൂര്യയുടെ കരിയറിലെ ശ്രദ്ധേയ നേട്ടമായി മാറി.

‘കങ്കുവ’യുടെയും ‘സീനി’ന്റെയും ക്ലൈമാക്സിലെ സൂര്യയുടെ ഗെറ്റപ്പും ഷോട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കങ്കുവ’യുടെ പരാജയത്തിനു പിന്നാലെ വിമർശനങ്ങൾ നേരിട്ട സൂര്യ, രണ്ട് വർഷത്തിനിപ്പുറം തുടർച്ചയായ വിജയങ്ങളിലൂടെ ശക്തമായി തിരിച്ചെത്തിയെന്നതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹാട്രിക് ഹിറ്റടിച്ചിട്ടും കങ്കുവയുടെ ചീത്തപ്പേര് സൂര്യയെ വിട്ടുമാറുന്നില്ലെന്ന തരത്തിലുള്ള ട്രോളുകളും സജീവമാണ്. സീനിലെ തന്നെ വിവിധ സീനുകൾ ഉപയോ​ഗിച്ചും ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Kanguva
10 മിനിറ്റ് അധിക ദൃശ്യങ്ങളുമായി ‘സ്പൈഡർ മാൻ’ റീ റിലീസ്; ‘ഡൂംസ്‌ഡേ’യ്ക്ക് ക്ലാഷോ?
Kanguva
'അച്ഛൻമാർ മക്കൾക്ക് ഭക്ഷണം കൊടുത്താലോ ഡയപ്പർ മാറ്റിയാലോ കയ്യടി, അമ്മമാർക്ക് ഇതൊന്നുമില്ല; വീടിനുള്ളിലെങ്കിലും ഈ മനോഭാവം മാറണം'
Kanguva
വിവാഹത്തിന് പിന്നാലെ ഇടവേളയെടുക്കാൻ അനിരുദ്ധ്; തിരിച്ചുവരവ് ഈ സൂപ്പർസ്റ്റാർ ചിത്രത്തിലൂടെ?
Summary

Even after hat-trick of hits, 'Kanguva' continues to haunt Suriya; the disastrous movie is 2 years old today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER