10 മിനിറ്റ് അധിക ദൃശ്യങ്ങളുമായി ‘സ്പൈഡർ മാൻ’ റീ റിലീസ്; ‘ഡൂംസ്‌ഡേ’യ്ക്ക് ക്ലാഷോ?

മാർവൽ ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യ്ക്ക് മുന്നോടിയായാണ് സ്പൈഡർ മാന്റെ റീ റിലീസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിവരം
Spiderman
SpidermanPinterest
Updated on: 
1 min read

ടോം ഹോളണ്ട് നായകനായ മാർവൽ ചിത്രം ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ വീണ്ടും തിയറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ. പത്ത് മിനിറ്റോളം ദൈർഘ്യമുള്ള അധിക ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ചിത്രത്തിന്റെ റീ റിലീസ് എന്നാണ് സൂചന.

ഡിസംബർ നാലിന് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

‘ലെറ്റ്സ് സിനിമ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട ലിസ്റ്റിങ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇത് നീക്കം ചെയ്തു. ഇതോടെയാണ് അധിക ദൃശ്യങ്ങളുമായി ചിത്രം വീണ്ടും പ്രദർശനത്തിനെത്തുമെന്ന വാർത്തകൾ സജീവമായത്.

ഡിസംബർ 18ന് റിലീസ് ചെയ്യാനിരിക്കുന്ന മാർവൽ ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യ്ക്ക് മുന്നോടിയായാണ് സ്പൈഡർ മാന്റെ റീ റിലീസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിൽ ഡിസംബർ 17നാണ് ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ ആവേശം വർധിപ്പിക്കാനും ഈ റീ റിലീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

2026 ജൂലൈ 31നായിരുന്നു ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയറ്ററുകളിലെത്തിയത്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി എത്തുന്നു. ഡോക്ടർ സ്ട്രേഞ്ചിന്റെ മന്ത്രവാദത്തെത്തുടർന്ന് ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്നുപോകുന്നതോടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.

എംജെയിൽ നിന്നും നെഡിൽ നിന്നും അകന്നുനിന്ന് ന്യൂയോർക്ക് നഗരത്തിന്റെ സംരക്ഷണത്തിനായി സ്പൈഡർ മാനായി തുടരുകയാണ് പീറ്റർ. ഇതിനിടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡാമേജ് കൺട്രോൾ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പുതിയ അന്വേഷണങ്ങളിലേക്ക് പീറ്ററിനെ എത്തിക്കുന്നു. അതിനിടെ നിയന്ത്രിക്കാൻ പ്രയാസമുള്ള പുതിയ കഴിവുകളും പീറ്ററിൽ പ്രകടമാകുന്നു.

സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെന്തൽ, ഫ്ലോറൻസ് പ്യൂ, മാരിസ ടോമി, മാർക്ക് റഫലോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പത്ത് മിനിറ്റ് അധിക ദൃശ്യങ്ങളുമായി ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. സ്പൈഡർമാന് ഡൂംസ്‌ഡേയുമായുള്ള ബന്ധം വ്യക്തമാക്കുമെന്ന ചർച്ചകളും സജീവമാണ്.

Spiderman
വിവാഹത്തിന് പിന്നാലെ ഇടവേളയെടുക്കാൻ അനിരുദ്ധ്; തിരിച്ചുവരവ് ഈ സൂപ്പർസ്റ്റാർ ചിത്രത്തിലൂടെ?
Spiderman
പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാവ്; പൃഥ്വിരാജിന്റെ മറുപടി കേട്ട് അദ്ദേഹം ഞെട്ടി; വെളിപ്പെടുത്തി രഞ്ജിത് ശങ്കര്‍
Spiderman
അജിത്തിന്റെ ‘ഡെയർ ഡെവിൾ’; മോഹൻലാലിന് പകരം ശിവരാജ്കുമാറോ?
Summary

‘Spider-Man: Brand New Day’ to be re-released with 10 minutes additional footage; a clash with ‘Doomsday’?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER