വസ്തുതകള്‍ വളച്ചൊടിക്കാം, സത്യം എപ്പോഴും സത്യമായിരിക്കും; വിവാദങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണി; ചിത്രങ്ങള്‍ 

തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍
സണ്ണി ലിയോണി/ ഇൻസ്റ്റ​ഗ്രാം
സണ്ണി ലിയോണി/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കുറച്ചുനാളുകളായി കേരളത്തില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. അടുത്തിടെയാണ് വഞ്ചന കേസില്‍ താരം കുടുങ്ങുന്നത്. പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുമായി പെരുമ്പാവൂര്‍ സ്വദേശിയാണ് രംഗത്തെത്തിയത്. തുടര്‍ന്ന് താരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ വാക്കുകള്‍. 

വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല.- എന്നാണ് സണ്ണി കുറിച്ചത്. തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

പുത്തന്‍ ലുക്കിലാണ് താരം എത്തുന്നത്. തലമുടിയില്‍ ചുവന്ന കളർ ചെയ്ത ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിലിറ്ററി ഗ്രീന്‍ ജെംസ്യട്ടാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകരുടെ മനം കീഴടക്കുകയാണ്.

കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് സണ്ണി ലിയോണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. എന്നാൽ താൻ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരിൽ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com