വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടയിൽ കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നതിൽ പ്രതിഷേധം അറിയിച്ച് നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഇൻസ്റ്റഗ്രാമിലൂടെയുള്ള വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ഓരോ തവണ വിമാനത്താവളത്തിൽ എത്തി കൃത്രിമക്കാൽ ഊരിമാറ്റി കാണിക്കേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നുണ്ടെന്നും സുധ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിൽ പരിഹാരം കണ്ടെത്തണമെന്നും താരം പറഞ്ഞു.
എത്ര അഭർത്ഥിച്ചാലും അവർക്ക് എന്റെ കാൽ ഊരികാണണം
'വ്യക്തപരമായ ഒരു കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാനാണ് വന്നത്. കേന്ദ്രത്തിനോടും സംസ്ഥാനസര്‍ക്കാരിനോടുമുള്ള അഭ്യര്‍ത്ഥനയാണ്. ഞാന്‍ സുധ ചന്ദ്രന്‍, നടിയും നര്‍ത്തകിയുമാണ്. കൃത്രിമകാല്‍ വച്ച് ഡാന്‍സ് ചെയ്ത് ചരിത്രം കുറിക്കുകയും എന്റെ രാജ്യത്തിന് അഭിമാനമാവുകയും ചെയ്ത ആളാണ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കായി ഓരോ തവണയും വിമാനത്താവളത്തില്‍ എത്തുമ്പോഴും എന്നെ തടയും. ഞാന്‍ സുരക്ഷാ ജീവനക്കാരോട് എന്റെ കൃത്രിമകാലില്‍ ഇടിഡി ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് എന്റെ കാല്‍ ഊരി കാണണം. ഇതാണോ നമ്മുടെ രാജ്യത്ത് നടക്കേണ്ടത്. ഒരു സ്ത്രീയോട് സമൂഹം ചെയ്യേണ്ടത് ഇങ്ങനെയാണ്. ഇതില്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് മോദിജി. പ്രായമായവര്‍ക്ക് കാര്‍ഡ് നല്‍കുന്നതുപോലെ ഞങ്ങള്‍ക്കും തിരിച്ചറിയില്‍ രേഖ നല്‍കണം.' - സുധ ചന്ദ്രന്‍ വിഡിയോയില്‍ പറയുന്നു.
വിഡിയോ വൈറൽ
വലിയ പിന്തുണയാണ് സുധ ചന്ദ്രയുടെ വിഡിയോയ്ക്ക് ലഭിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ സുധയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊളളണമെന്നും ഇവർ ആവശ്യപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് കാറപകടത്തെ തുടർന്നാണ് സുധയ്ക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates