വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

"ഇക്കാ... ടാറ്റാ"; മമ്മൂട്ടിയുടെ കാർ കണ്ട് സൈക്കിളിൽ പാഞ്ഞ് കുട്ടി ആരാധകന്റെ വിഡിയോപിടുത്തം; വൈറൽ 

റോഡിലൂടെ സൈക്കിൾ ചവിട്ടി പോകുമ്പോൾ മമ്മൂട്ടിയുടെ കാർ കണ്ട് അദ്ദേഹത്തെ മൊബൈല്‍ ക്യാമറയില്‍ പകർത്താൻ ശ്രമിക്കുകയാണ് കുട്ടി
Published on

ടൻ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ച് രമേശ് പിഷാരടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കുട്ടി റോഡിലൂടെ സൈക്കിൾ ചവിട്ടി പോകുമ്പോൾ മമ്മൂട്ടിയുടെ കാർ കണ്ട് അദ്ദേഹത്തെ മൊബൈല്‍ ക്യാമറയില്‍ പകർത്താൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. 

മമ്മൂട്ടിയുടെ കാർ കണ്ട് മൊബൈലിൽ ക്യാമറ ഓണാക്കി വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. കാറിനുമുന്നിൽ പായുമ്പോഴും ഫോൺ പിന്നോട്ടുപിടിച്ച് കൃത്യമായി വിഡ‍ിയോ പകർത്തുകയാണ് കുട്ടി. കാർ കുട്ടിയെ മറികടന്ന് പോകുമ്പോൾ ​ഗ്ലാസ് തുറന്ന മമ്മൂക്കയെ നോക്കി ഇക്കാ, ടാറ്റാ എന്നവൻ പറയുന്നതും കേൾക്കാം. ഉടനെ കുട്ടിയെ മമ്മൂട്ടി കൈവീശി കാണിക്കുന്നുണ്ട്. ഒരു ചെറു പുഞ്ചിരിയാണ് ഈ നിമിഷങ്ങളിൽ മമ്മൂട്ടിയുടെ മുഖത്ത് വിരിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com