അമിതാഭ് ബച്ചനെ 'ഡോൺ' ആക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു

അമിതാഭ് ബച്ചന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ഡോൺ.
Chandra Barot
ചന്ദ്ര ബരോട്ട് (Chandra Barot)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മുംബൈ: പ്രശസ്ത സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനെ നായകനാക്കിയൊരുക്കിയ ക്ലാസിക് ചിത്രം ഡോൺ ആണ് ചന്ദ്ര ബരോട്ടിനെ പ്രശ്സതനാക്കിയത്.

Chandra Barot
'ധ്യാനിനെ കണ്ടത് സഹോദരനെ പോലെ; പള്‍സർ സുനി താരതമ്യം ശരിയായില്ല'; പബ്ലിസിറ്റിയ്ക്കായി തങ്ങളെ കരി വാരിതേച്ചെന്ന് ശോഭ

ചന്ദ്ര ബരോട്ടിന്റെ ആദ്യം ചിത്രം കൂടിയായിരുന്നു ഇത്. അമിതാഭ് ബച്ചന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ഡോൺ. ദക്ഷിണാഫ്രിക്കയിലെ ടാന്‍സാനിയയിലാണ് ചന്ദ്ര ബാരോട്ടിന്റെ ജനനം.

Chandra Barot
'ദേഷ്യം വരുമ്പോൾ ഞാൻ തോന്നിയതെല്ലാം വിളിച്ചു പറയും, എങ്കിലും അവൾ ഭക്ഷണം വിളമ്പി തന്നില്ലെങ്കിൽ എനിക്ക് ഇറങ്ങില്ല’; രാധികയെ കുറിച്ച് സുരേഷ് ഗോപി

പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കുകയുമായിരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, ആശ്രിതാ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മനോജ് കുമാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും ചന്ദ്ര ബരോട്ട് പ്രവർത്തിച്ചിട്ടുണ്ട്.

Summary

Veteran filmmaker Chandra Barot dies at 86.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com