അന്‍സിബയെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തി; ഐസ്‌ഐയെ മുന്നിലിരുത്തി ചോദ്യം ചെയ്തത് ലക്ഷ്മി പ്രിയ; എഫ്‌ഐആര്‍ വിവരങ്ങള്‍

കോടതി നിര്‍ദേശ പ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്
Lakshmi Priya, Ansiba
Lakshmi Priya, Ansibaവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയിലെടുത്ത കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. എസ്‌ഐയുടെ സാന്നിധ്യത്തില്‍ അന്‍സിബയെ ചോദ്യം ചെയ്തത് ലക്ഷ്മി പ്രിയയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്‌ഐ രേഷ്മയ്ക്കും ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയേഷിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Lakshmi Priya, Ansiba
നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

അന്‍സിബയെ വിളിച്ചുവരുത്തി തടഞ്ഞുവച്ചു, ഭീഷണിപ്പെടുത്തില്‍ സ്റ്റേഷന്‍ റെക്കോര്‍ഡില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു, അന്‍സിബ പറഞ്ഞതിന് വിപരീതമായി രേഖകള്‍ തയ്യാറാക്കി എന്നിങ്ങനെയുള്ള വിവരങ്ങളും എഫ്‌ഐആറിലുണ്ട്. ലക്ഷ്മി പ്രിയയുടെ പരാതിയില്‍ അന്‍സിബയെ ജയിലിലിടുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

കോടതി നിര്‍ദേശ പ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. അന്‍സിബ നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിച്ച തൃക്കാക്കര എസിപി, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് അന്‍സിബ കോടതിയെ അഭയം പ്രാപിച്ചത്.

തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വച്ച് തന്നോട് നിയമവിരുദ്ധമായി പെരുമാറുകയും തടഞ്ഞുവെക്കുകയും ചെയ്തു എന്നാണ് അന്‍സിബയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. കൂടാതെ, പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖകളില്‍ നിര്‍ബന്ധപൂര്‍വ്വം തന്നെക്കൊണ്ട് മാപ്പ് എഴുതി ഒപ്പിടുവിച്ചു. പിന്നീട് ഈ ഒപ്പിട്ട രേഖകളില്‍ താന്‍ അറിയാതെ പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ വന്‍ തിരുത്തലുകള്‍ വരുത്തിയതായും അന്‍സിബ ആരോപിക്കുന്നു.

Lakshmi Priya, Ansiba
'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി
Lakshmi Priya, Ansiba
'രാമനാഥന് ഇതും വശമുണ്ടോ..'; കൊട്ടിക്കയറി റിമ കല്ലിങ്കല്‍; ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച് താരം, വിഡിയോ
Lakshmi Priya, Ansiba
ചിത്രങ്ങള്‍ വച്ച് വ്യാജ പ്രചരണം, വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക; 'പ്രകമ്പന'ത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ സംവിധായകന്‍
Summary

FIR details of case registered against Lakshmi Priya, Her husband and SI Reshma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com