'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ്; 'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക്

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ
Cosmic Samson
Cosmic Samson
Updated on
2 min read

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "കോസ്മിക് സാംസൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇതിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

Cosmic Samson
'ഹാപ്പിലൂപ്പില്‍' മഞ്ജു വാര്യര്‍; ഒപ്പം 'സു ഫ്രം സോ' താരം ജെപി തുമിനാടും

ചിത്രത്തിന്റെ മൂഡ്, ഇതിന്റെ കഥാപശ്‌ചാത്തലം എന്നിവ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും "കോസ്മിക് സാംസൺ" എത്തുക എന്നാണ് സൂചന. "ജോൺ ലൂതർ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.

Cosmic Samson
'തട്ടവുമിട്ട് പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു; ഒരിക്കല്‍ കൂടെ ആ കവിളില്‍ ഉമ്മ നല്‍കണം'

പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. എന്നും വ്യത്യസ്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് ഒരിക്കൽ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികൾ. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണ് "കോസ്മിക് സാംസൺ".

Cosmic Samson
Cosmic Samson

സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് സൂചന.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.

Summary

First look poster of Cosmic Samson starring Sandeep Pradeep is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com