സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം; 'യെല്ലമ്മ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചിത്രം അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്.
Yellamma
Yellamma
Updated on
1 min read

സംഗീതസംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് (DSP) ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാർഷിയുടെ ഫസ്റ്റ് ലുക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്.

വമ്പൻ മാസ് പോസ്റ്ററുകളുടെയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുടെയും കാലഘട്ടത്തിൽ, വളരെ ലളിതവും ഹൃദയസ്പർശിയുമായ അവതരണമാണ് ‘യെല്ലമ്മ’ ടീമിനെ വേറിട്ടുനിർത്തുന്നത്. സാധാരണ വേഷത്തിൽ, കൈയിൽ ഒരു കിരീടവുമായി നിൽക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ലുക്ക് കഥാപാത്രത്തിന്റെ നിഷ്കളങ്കതയും ജീവിതത്തോട് ചേർന്നുനിൽക്കുന്ന സ്വഭാവവും മനോഹരമായി അവതരിപ്പിക്കുന്നു.

ആദ്യ സിനിമയായിട്ടും കഥാപാത്രത്തെ അതീവ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്ന DSPയുടെ പ്രകടനം സംവിധായകൻ വേണു യെൽദണ്ടിയുടെ കാഴ്ചപ്പാടിന്റെ മികവിനും തെളിവാകുന്നു. ചിത്രത്തിലെ സംഗീതവും ദേവി ശ്രീ പ്രസാദിന്റേതാണ്. മോഷൻ പോസ്റ്ററിനൊപ്പമുള്ള പശ്ചാത്തല സംഗീതം ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്.

Yellamma
Yellamma

‘ബലഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വേണു യെൽദണ്ടി വർഷങ്ങളുടെ സ്വപ്നവും സമർപ്പണവും ചേർത്താണ് ‘യെല്ലമ്മ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവും ഗ്ലിംപ്സും മുതൽ തന്നെ വലിയ പ്രതീക്ഷ നേടിയിരുന്ന ‘യെല്ലമ്മ’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും ആ പ്രതീക്ഷയെ കൂടുതൽ ഉയർത്തിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യ റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.പി ആർ ഓ : പ്രതീഷ് ശേഖർ.

Yellamma
'16 കിലോ കുറഞ്ഞു'; ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് ആരാധകര്‍; പിന്നാലെ വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍
Yellamma
'ലാല്‍ സാര്‍ ഒന്നും മിണ്ടാതെ ഡ്രസും മാറി വന്ന് ചെളിയില്‍ കിടന്നുരുണ്ടു'; എങ്ങനെ ഒരാള്‍ക്ക് ഇങ്ങനാകാന്‍ സാധിക്കുന്നു!
Yellamma
ലാല്‍ സാര്‍ പറയുന്നത് തന്നെ മായയും അന്ന് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടു; അവളില്‍ കണ്ടത് ആ ലെഗസി: ജൂഡ് ആന്തണി
Summary

First look poster of Yellamma starring Devi Sree Prasad is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com