ലാല്‍ സാര്‍ പറയുന്നത് തന്നെ മായയും അന്ന് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടു; അവളില്‍ കണ്ടത് ആ ലെഗസി: ജൂഡ് ആന്തണി

അവളില്‍ ഞാന്‍ കണ്ടത് മോഹന്‍ലാല്‍ സാറിന്റെ ലെഗസിയാണ്.
Vismaya Mohanlal, Jude Anthany Joseph
Vismaya Mohanlal, Jude Anthany Joseph
Updated on
2 min read

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. തുടക്കം ആണ് താരപുത്രിയുടെ അരങ്ങേറ്റ ചിത്രം. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായ 2018 ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിലേക്ക് വിസ്മയ വന്നതിനെക്കുറിച്ചും താരപുത്രിയ്‌ക്കൊപ്പമുളള ചിത്രീകരണ ഓര്‍മകളുമൊക്കെ പങ്കുവെക്കുകയാണ് ജൂഡ് ആന്തണി.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങള്‍ പങ്കിടുന്നത്. തിരക്കഥ തീരുമാനിച്ച ശേഷം വിസ്മയയെ കാണുകയും ചില സീനുകള്‍ അഭിനയിപ്പിച്ചു നോക്കിയതിനേയും കുറിച്ചാണ് ജൂഡ് സംസാരിക്കുന്നത്.

''സുചി ചേച്ചിയ്ക്ക് ഞാന്‍ മൂന്ന്-നാല് സ്‌ക്രിപ്റ്റുകള്‍ നരേറ്റ് ചെയ്തിരുന്നു. അതില്‍ ഏറ്റവും മികച്ച് ഇതായിരുന്നു. പിന്നീട് ഞാന്‍ മായയെ കാണാനാകുമോ എന്ന് ചേച്ചിയോട് ചോദിച്ചു. അവളുടെ അഭിനയിക്കാനുള്ള കഴിവിനെക്കുറിച്ചൊരു ധാരണയുണ്ടാക്കാനായിരുന്നു. അങ്ങനെ ഞങ്ങള്‍ കണ്ടു. ഒന്ന് രണ്ട് സീനുകള്‍ ചെയ്യാന്‍ പറഞ്ഞു. അവളിലെ ബോണ്‍ ആക്ടറെ ഞാന്‍ കണ്ടു. വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. ഈസിനെസ് ഉണ്ടായിരുന്നു. അവളില്‍ ഞാന്‍ കണ്ടത് മോഹന്‍ലാല്‍ സാറിന്റെ ലെഗസിയാണ്. എനിക്ക് അവളില്‍ ആത്മവിശ്വാസമായി. പിന്നെ എല്ലാം എളുപ്പമായിരുന്നു'' ജൂഡ് പറയുന്നു.

തുടക്കം സിനിമയിലെ വിസ്മയയുടെ അഭിനയത്തെക്കുറിച്ചും ജൂഡ് സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ പ്രകടനത്തേയും, വിസ്മയയുടെ ആദ്യ സിനിമയിലേക്ക് എത്തുമ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിക്കവെയാണ് ജൂഡ് മനസ് തുറന്നത്.

''ഓം ശാന്തി ഓശാനയില്‍ നസ്രിയയും നിവിനുമായിരുന്നു പ്രധാന താരങ്ങള്‍. കൂടുതല്‍ സീനുകളും നസ്രിയയ്ക്കായിരുന്നു. കാരണം അവളായിരുന്നു സിനിമയിലെ നായിക. നസ്രിയ ബോണ്‍ ആക്ടര്‍ ആണ്. മലയാളം നന്നായി സംസാരിക്കും. ആക്ഷന്‍ പറഞ്ഞുടനെ തന്നെ കഥാപാത്രമാകും. നമുക്ക് കുറേ ഓപ്ഷനുകള്‍ തരും. അതില്‍ നിന്നും തെരഞ്ഞെടുക്കുക മാത്രമായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത്. അത് കുറേക്കൂടി എളുപ്പമായിരുന്നു'' ജൂഡ് പറയുന്നു.

''വിസ്മയ മലയാളത്തില്‍ അത്ര ഫ്‌ളുവന്റല്ല. ആദ്യ സിനിമയായതിനാല്‍ ആത്മവിശ്വാസക്കുറവുമുണ്ടായിരുന്നു. നസ്രിയ ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് ഇരുപതോളം സിനിമ ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ വിസ്മയയുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ക്ഷമ കാണിക്കണമായിരുന്നു. രണ്ടും മൂന്നും നാലും തവണ ടേക്ക് പോകുമ്പോള്‍ ഞാന്‍ മുഖത്ത് ടെന്‍ഷന്‍ കാണിക്കാതെ ഇറ്റ്‌സ് ഓക്കെ, ഒന്നു കൂടെ ചെയ്യാം എന്ന് പറയുകയായിരുന്നു. ആ വ്യത്യാസം ഉണ്ടായിരുന്നു'' എന്നും ജൂഡ് പറയുന്നു.

''ഒരിക്കല്‍ മലയാളത്തിന് മേല്‍ നിയന്ത്രണം ആയിക്കഴിഞ്ഞാല്‍ വിസ്മയയും നസ്രിയയെപോലെയാകുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം അവള്‍ ബോണ്‍ ആക്ടര്‍ ആണ്. ഒരു സീനില്‍ അവള്‍ എന്തോ കാണിച്ചു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. വിസ്മയയോട് ഞാന്‍ അത് ഒന്നുകൂടെ ചെയ്യാമോ എന്ന് ചോദിച്ചു. ഞാന്‍ എന്താ ചെയ്തത് ചേട്ടാ, എനിക്കറിയില്ല ഞാനെന്താ ചെയ്തത് എന്നായിരുന്നു അവളുടെ മറുപടി. അവള്‍ക്ക് ഞാന്‍ ലാപ് ടോപ്പില്‍ കാണിച്ചുകൊടുത്തു. എനിക്കിത് ചെയ്യുന്നത് ഓര്‍മയില്ലെന്ന് വിസ്മയ പറഞ്ഞു. അത് ഞാന്‍ ലാല്‍ സാറിലും കണ്ടിട്ടുണ്ട്. അദ്ദേഹവും തൊട്ട് മുമ്പ് പറഞ്ഞത് പോലെയാകില്ല പറയുക. ഓരോ സീനിലും ഇംപ്രവൈസ് ചെയ്യുകയായിരിക്കും. അത് വിസ്മയയിലും കണ്ടു'' എന്നും ജൂഡ് പറയുന്നു.

Vismaya Mohanlal, Jude Anthany Joseph
'ഒരു നാള്‍ കമ്യൂണിസം വിജയിക്കും'; വൈറലായി ശോഭിതയുടെ പഴയ വിഡിയോ
Vismaya Mohanlal, Jude Anthany Joseph
അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല, നെഗറ്റീവായിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: മമ്മൂട്ടി
Vismaya Mohanlal, Jude Anthany Joseph
'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍
Summary

Vismaya Mohanlal was like Mohanlal in that moment, recalls Thudakkam director Jude Anthany Joseph.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com