വലിയ കലാകാരന്മാര്‍ അലങ്കരിച്ച പദവി, കഴിയും വിധം മുന്നോട്ട് കൊണ്ടു പോകും; പ്രതികരിച്ച് ജി വേണുഗോപാല്‍

സര്‍ക്കാരിന്റെ സാംസ്‌കാരിക നയം പരിപാലിക്കണമെന്നും അദ്ദേഹം
G Venugopal
G Venugopalഫെയ്സ്ബുക്ക്
Updated on: 
1 min read

വലിയ കലാകാരന്മാര്‍ അലങ്കരിച്ച പദവിയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും കഴിയും വിധം അക്കാദമിയെ മുന്നോട്ട് കൊണ്ടു പോകുമെന്നും ഗായകന്‍ ജി. വേണുഗോപാല്‍. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയോഗിച്ച വിവരം സര്‍ക്കാര്‍ പുറത്തുവിട്ടത്.

രണ്ട് ദിവസം മുന്‍പ് മന്ത്രി വിളിച്ചിരുന്നു. സ്ഥാനത്തിന്റെ കാര്യം അറിയിച്ചു. ആരോടും പറയരുത് എന്നും നിര്‍ദേശിച്ചു. അതുകൊണ്ട് മിണ്ടിയില്ല. ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിരുന്നില്ല. യാത്രാമധ്യേ ആണ് പ്രഖ്യാപന വിവരം അറിയുന്നത്.'' എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, സംഗീത നാടക അക്കാദമി വളരെ വിശാലമാണ്. എല്ലാവരെയും കൂടെ നിര്‍ത്തണം. സര്‍ക്കാരിന്റെ സാംസ്‌കാരിക നയം പരിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഒരുപാട് വലിയ കലാകാരന്മാര്‍ അലങ്കരിച്ച പദവിയാണ് ലഭിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ആകുന്ന രീതിയില്‍ അത് മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹേമന്ത് കുമാറാണ് വൈസ് ചെയര്‍മാന്‍. എന്‍. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.

കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പറ്റ നാരായണനെ നിയോഗിച്ചു. നടന്‍ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനായി ആലപ്പി അഷറഫിനെ നിയമിച്ചു. കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവായ എം. രഞ്ജിത്തിനെ നിയമിച്ചു.

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി ആനിമേറ്ററും പ്രൊഡക്ഷന്‍ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂര്‍ത്തി ചുമതലയേല്‍ക്കും. ടി. ആര്‍. ഉദയകുമാര്‍ വൈസ് ചെയര്‍മാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.ഫോക്ലോര്‍ അക്കാദമിയുടെ ചെയര്‍മാനായി സുരേഷ് ബാബു എളയാവൂര്‍ സ്ഥാനമേല്‍ക്കും. ശ്രീരാമന്‍ കൊയ്യോനാണ് വൈസ് ചെയര്‍മാന്‍. പ്രദീപ്കുമാര്‍ എം. പയ്യന്നൂര്‍ പുതിയ മെമ്പര്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ചലച്ചിത അക്കാദമി തലപ്പത്തേക്കു നടന്‍ രവീന്ദ്രനെ നിയോഗിച്ചതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

G Venugopal
'വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് നിന്റെ അച്ഛന്‍'; ഞാന്‍ തന്നെയാണ് ആ സത്യം മകളോട് പറഞ്ഞത്: നീന ഗുപ്ത
G Venugopal
കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്‍റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്‍
G Venugopal
'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'
Summary

G Venugopal on becoming the chairman of Sangeetha Nataka Academy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com