'പയ്യന് വേണ്ടി അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തി, എവിടെ തുടങ്ങണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു'; 'ബാലൻ' കാസ്റ്റിങിനെക്കുറിച്ച് ​ഗണപതി

അമ്മയ്ക്ക് വേണ്ടി ഒരു 4000 പേരെ കേരളത്തിൽ നമ്മൾ ഓഡിഷൻ ചെയ്തു.
Ganapathi, Balan
Ganapathi, Balanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ ദ് ബോയ്ക്ക്' മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. പൂർണസംതൃപ്തിയോടെയാണ് തിയറ്റർ വിട്ടിറങ്ങുന്നത് എന്നാണ് സിനിമ കണ്ട ഓരോരുത്തരും പറയുന്നത്. ഒരുപിടി പുതുമുഖങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ബാലന്റെ മേക്കിങ്ങും പെർഫോമൻസുമൊക്കെ കയ്യടി വാരിക്കൂട്ടുമ്പോൾ മറ്റൊരാൾക്ക് കൂടി അഭിനന്ദനങ്ങൾ ഏറുകയാണ്.

അത് മറ്റാരുമല്ല ബാലന്റെ കാസ്റ്റിങ് ഡയറക്ടറും നടനും ചിദംബരത്തിന്റെ അനിയനുമായ ​ഗണപതിയാണ്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ നടി ഫർസാന പാലത്തിങ്ങൽ, ബാലനായി വേഷമിട്ട ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനങ്ങൾ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നത്. ഇവരെയെല്ലാം കൃത്യമായി കണ്ടെത്തി സിനിമയിലേക്ക് എത്തിച്ച ഗണപതിയ്ക്കാണ് ഏറ്റവും വലിയ കയ്യടി എന്നാണ് പലരും പറയുന്നത്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആദിശേഷന് വേണ്ടി കേരളത്തിലെ അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തിയെന്നും ഫർസാന അവതരിപ്പിച്ച അമ്മ വേഷത്തിനായി 4000 പേരെ ഓഡിഷൻ നടത്തിയിരുന്നു എന്നും നേരത്തെ ഒരു അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നു. "പയ്യൻ, അവന്റെ അമ്മ, അവൻ വലുതായാലുള്ള ഒരു കുട്ടി.

ഇത് എവിടെ നിന്ന് തുടങ്ങണമെന്ന് ഭയങ്കരമായൊരു കൺഫ്യൂഷനുണ്ടായിരുന്നു. അമ്മയിൽ നിന്ന് തുടങ്ങണോ, മകനിൽ നിന്ന് തുടങ്ങണോ എന്നൊക്കെ. മകന് വേണ്ടി കേരളത്തിലെ ഒരു 40- 50 സ്കൂളുകളിൽ നമ്മൾ ഓഡിഷൻ ചെയ്തു. അമ്മയ്ക്ക് വേണ്ടി ഒരു 4000 പേരെ കേരളത്തിൽ നമ്മൾ ഓഡിഷൻ ചെയ്തു.

Ganapathi, Balan
'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

എനിക്ക് ആദ്യം പയ്യനെ ആണ് കിട്ടിയത്. അവന്റെ ഫീച്ചേഴ്സ് വച്ചിട്ടാണ് ഞാൻ അമ്മയെ നോക്കിയത്. ചിലപ്പോൾ അവന്റെ കണ്ണുകളായിരിക്കാം ഞാൻ ഫോക്കസ് ചെയ്തത്. അങ്ങനെ ഫർസാനയിലേക്ക് എത്തി. ഫർസാന മുംബൈയിൽ ഒരു മോഡലാണ്. ഫർസാനയുടെ കണ്ണും ഇവന്റെ കണ്ണും തമ്മിൽ ചെറിയൊരു സാമ്യമുണ്ട്. അങ്ങനെ ഓഡിഷൻ‌ ചെയ്താണ് ഫർസാന വരുന്നത്.

പിന്നീട് ഒരുപാട് വൈകിയാണ് വലിയ പയ്യൻ വരുന്നത്. ട്രെയ്‌ലറിലൊന്നും അവനില്ല. സിനാൻ എന്നാണ് അവന്റെ പേര്. കുറച്ചധികം സ്ട്രെസും ആങ്സൈറ്റിയും നിറഞ്ഞ ഒരു വർക്കായിരുന്നു ഇത്". - ​ഗണപതി ഒരഭിമുഖത്തിൽ പറഞ്ഞു. ചിദംബരത്തിന്റെ മുൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിന്റെയും കാസ്റ്റിങ് ഡയറക്ടർ ഗണപതി ആയിരുന്നു. കെവിഎൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

Ganapathi, Balan
'എന്റെ വയർ പ്രോസ്തെറ്റിക് ആണ്; ദുബായിൽ പോയി രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാൻ 'ബാലനി'ൽ ജോയിൻ ചെയ്യുന്നത്'
Ganapathi, Balan
'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി
Ganapathi, Balan
'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി
Summary

Ganapathi talks about Balan casting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com