മലയാളത്തിലെ വൈറൽ പ്രണയ ജോഡികളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇവരുടെ പുതിയ ചിത്രമാണ് ആരാധകരുടെ മനസു കവരുന്നത്.
പഴനി സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. പഴനി മുരുകന് ഹരോ ഹരാ എന്ന കുറിപ്പോടെയാണ് ചിത്രം നെറ്റിയിൽ സിന്ദൂരം ചാർത്തി നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണുന്നത്. ഇരുവരും മാല അണിഞ്ഞിരിക്കുന്നതും കാണാം. അതിനു പിന്നാലെ പ്രണയജോഡികൾക്ക് വിവാഹ ആശംസകളുമായി നിരവധി പേർ രംഗത്തെത്തി.
അതിനിടെ വിമർശനവും പരിഹാസവും ഫോട്ടോയ്ക്ക് താഴെ നിറയുകയാണ്. താലികെട്ടീയ സ്വന്തം ഭാര്യയെയും സ്വന്തം മക്കളെയും തള്ളിക്കളഞ്ഞ് കണ്ടവളുമാരുടെ കൂടെ പോയി കൂഥ്താട്ട് നാടകം കളിക്കുന്ന ഇവനൊക്കെ നാളെ പെരുവഴി തന്നെയാണ് ശരണം- എന്നായിരുന്നു ഒരാളുടെ കമന്റ്. അപ്പോ ആ വഴിയിൽ കാണാം എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.
അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറാണ് പ്രണയവാർത്ത പങ്കുവച്ചത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്. അതിനു പിന്നാലെ ഇരുവർക്കും നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നു. തങ്ങളുടെ പ്രണയചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും മറുപടി നൽകാറുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates