'സിജെപി സമരത്തെ പിന്തുണച്ചപ്പോൾ ചിലർ‌ അൺഫോളോ ചെയ്തു; അനീതി കണ്ടാൽ എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല'

പലരും പ്രസ് മീറ്റുകളില്‍ സെയ്ഫ് ഗെയിം കളിക്കാറുണ്ട്.
Gouri G Kishan
Gouri G Kishanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നിലപാട് തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ​ഗൗരി കിഷൻ. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാട് വ്യക്തമാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്ന് പറയുകയാണ് ​ഗൗരി. മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം.

പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ഓണ്‍ലൈന്‍ സൈബര്‍ ബുള്ളിയിങ് പലപ്പോഴും സഹിക്കാവുന്നതിലും അപ്പുറത്തേക്ക് പോകാറുണ്ടെന്നും സാധാരണ വിമര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരു നിലപാട് പറയുമ്പോള്‍ ആന്റി നാഷണല്‍ എന്ന മട്ടില്‍ മുദ്ര കുത്തുന്നതും ശരിയായ പ്രവണതയല്ലെന്നും താരം പറഞ്ഞു.

അനീതിക്കെതിരെ പ്രതികരിക്കാനും സ്വന്തമായി ഒരു അഭിപ്രായം വ്യക്തമാക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും ഗൗരി ചൂണ്ടിക്കാട്ടി. ഗ്ലാമര്‍ ഉള്ളടക്കങ്ങളും ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും മാത്രം പങ്കുവെച്ച് കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നൂടെ എന്ന് മുതിര്‍ന്ന സംവിധായകര്‍ പോലും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഗൗരി വെളിപ്പെടുത്തി.

പലരും പ്രസ് മീറ്റുകളില്‍ സെയ്ഫ് ഗെയിം കളിക്കാറുണ്ട്. എന്നാല്‍ അനീതി കണ്ടാല്‍ മിണ്ടാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു. സിജെപി സമരത്തെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചപ്പോള്‍ നിന്നെ അണ്‍ഫോളോ ചെയ്യുന്നു എന്ന് പറഞ്ഞ് നിരവധി നെഗറ്റീവ് കമന്റുകള്‍ വന്നു. ചില ആളുകള്‍ അണ്‍ഫോളോ ചെയ്തു.

അങ്ങനെയുള്ള ആളുകള്‍ എന്റെ യഥാര്‍ത്ഥ ഫോളോവേഴ്സ് അല്ലെന്നാണ് ഞാന്‍ കരുതുന്നത്. ആളുകള്‍ പ്രതീക്ഷിക്കുന്ന റോസ് ടിന്റഡ് ഗ്ലാസ്സിലൂടെയുള്ള ഒരു വേര്‍ഷന്‍ മാത്രമായി ജീവിക്കാന്‍ എനിക്ക് താല്പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം എഡിറ്റ് ചെയ്തതും യാഥാര്‍ത്ഥ്യ ബോധമില്ലാത്തതുമാണ്. അതിനെയാണ് ജീവിതമെന്ന് പലരും തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കാതെ എപ്പോഴും താനായിരിക്കാനാണ് ശ്രമിക്കുന്നതെന്നും ​ഗൗരി പറഞ്ഞു.

Gouri G Kishan
'ഒരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, 5 മിനിറ്റ് എടുത്തു ഞങ്ങൾക്കത് മനസിലാകാൻ'; വൈൽഡ് ലൈഫ് അനുഭവം പറഞ്ഞ് ജേസൺ
Gouri G Kishan
രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് 'ഖലീഫ'; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ
Gouri G Kishan
'അമ്മയാണ് എനിക്കെല്ലാം, പക്ഷേ എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ പറയുന്നത് അനിയത്തിയോടാണ്'; ജേസൺ സഞ്ജയ്
Summary

Gouri G Kishan talks about CJP protest post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com