രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് 'ഖലീഫ'; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ

14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കളക്ഷൻ.
Khalifa
Khalifaഫെയ്സ്ബുക്ക്
Edited By:
Updated on
2 min read

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കളക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കളക്ഷൻ. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിംഗ് ആണ് ഖലീഫ സ്വന്തമാക്കിയത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്ന് തീയറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. തീയറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രത്തിന്, പൃഥ്വിരാജ് ആരാധരും, മോഹൻലാൽ ആരാധകരും, മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും ത്രസിപ്പിക്കുന്ന സ്വീകരണമാണ് നൽകിയത്.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഭീര ആക്ഷൻ പ്രകടനം കൊണ്ട് രോമാഞ്ചം സമ്മാനിക്കുന്ന പൃഥ്വിരാജ്, വൈകാരിക രംഗങ്ങളിലും പ്രണയ രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്.

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റുന്നുണ്ട്. പ്രേക്ഷകർക്ക് കയ്യടിച്ചും വിസിലടിച്ചും ആവേശം കൊണ്ടും ആസ്വദിക്കാൻ കഴിയുന്ന ഒരു ഗംഭീര ഫെസ്റ്റിവൽ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഖലീഫ 2 ഇൽ മോഹൻലാൽ നായകനായി എത്തും. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ.

ഈ ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ എത്തിയപ്പോൾ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ.

Khalifa
'അമ്മയാണ് എനിക്കെല്ലാം, പക്ഷേ എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ പറയുന്നത് അനിയത്തിയോടാണ്'; ജേസൺ സഞ്ജയ്
Khalifa
ലാലേട്ടനും രാജുവേട്ടനും ഒറ്റയ്ക്കും, ഒരുമിച്ചും വന്നിട്ട് നിവിനെ ഇതുവരെ തൊട്ടിട്ടില്ല; മുമ്പേ മുങ്ങിയ ദുല്‍ഖറിന്റെ കാഞ്ഞ ബുദ്ധി!
Khalifa
'അപ്പു അധ്യാപകൻ ആകുമെന്നാണ് വിചാരിച്ചത്; വർഷത്തിൽ രണ്ട് പടമെങ്കിലും ചെയ്യണമെന്ന് ഞാൻ പറയാറുണ്ട്'
Summary

Khalifa box office collection updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com