ലാലേട്ടനും രാജുവേട്ടനും ഒറ്റയ്ക്കും, ഒരുമിച്ചും വന്നിട്ട് നിവിനെ ഇതുവരെ തൊട്ടിട്ടില്ല; മുമ്പേ മുങ്ങിയ ദുല്‍ഖറിന്റെ കാഞ്ഞ ബുദ്ധി!

ഈ ഓണം നിവിന്‍ പോളി തൂക്കിയിരിക്കുകയാണ്
Nivin Pauly, Khalifa
Nivin Pauly, Khalifa
Updated on
1 min read

സംശയങ്ങള്‍ക്ക് ഇടയില്ലാതെ ഈ ഓണം നിവിന്‍ പോളി തൂക്കിയിരിക്കുകയാണ്. നിവിന്‍ പോളി-മമിത ബൈജു കോമ്പോയുടെ റോം കോം ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയുമാണ്. ഇരുവരും ഒരുമിച്ചെത്തിയ മാസ് ആക്ഷന്‍ ചിത്രം ഖലീഫയെ ആദ്യ ദിവസം തന്നെ പിന്നിലാക്കാന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗിരീഷ് എഡി ചിത്രം തന്നെയാകും ആളെ നിറയക്കുകയെന്ന് നിസ്സംശയം പറയാം.

അതേസമയം രസകരമായ വസ്തുത എന്തെന്നാല്‍ ക്ലാഷില്‍ നിവിന്‍ പോളി പൃഥ്വിരാജിനേയും മോഹന്‍ലാലിനേയും പരാജയപ്പെടുത്തുന്നത് ഇത്യാദ്യമല്ലെന്നാണ്. ഇതിന് മുമ്പ് നാല് തവണയാണ് പലപ്പോഴായി നിവിനും പൃഥ്വിരാജും മുഖാം മുഖം വന്നത്. നാലിലും പ്രേക്ഷകര്‍ നിവിന്‍ പോളിയ്‌ക്കൊപ്പമായിരുന്നു. ഇപ്പോഴിതാ അഞ്ചാം തവണയും നിവിന്‍ ആ വിജയം ആവര്‍ത്തിക്കുകയാണ്.

2014 ല്‍ ലണ്ടന്‍ ബ്രിഡ്ജും 1983 യും, 2016 ല്‍ ആദം ജോണും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയും, 2019 ല്‍ ലവ് ആക്ഷന്‍ ഡ്രാമയും ബ്രദേഴ്‌സ് ഡേയും ആയിരുന്നു ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. തീര്‍ന്നില്ല, ഖലീഫയില്‍ പൃഥ്വിയ്‌ക്കൊപ്പമുള്ള മോഹന്‍ലാലിനേയും നിവിന്‍ പോളി പലവട്ടം ക്ലാഷില്‍ പൊട്ടിച്ചിട്ടുണ്ട്. 2016 ല്‍ മോഹന്‍ലാലിന്റെ വെളിപാട് പുസ്തകവും 2019 ല്‍ ഇട്ടിമാണിയുമായിരുന്നു മോഹന്‍ലാലിന്റേതായി തിയേറ്ററിലെത്തിയത്. പോയ വര്‍ഷം ക്രിസ്തുമസിന് സര്‍വ്വം മായയിലൂടെ ബോക്‌സ് ഓഫീസ് വരള്‍ച്ചയ്ക്ക് നിവിന്‍ പോളി വിരാമമിട്ടപ്പോള്‍ മറുവശത്തുണ്ടായിരുന്നത് ഋഷഭയുമായി മോഹന്‍ലാല്‍ ആയിരുന്നു.

അങ്ങനെ മൊത്തത്തില്‍, രാജുവേട്ടനും ലാലേട്ടനും ഒറ്റയ്ക്കും ഒരുമിച്ചും വന്നിട്ടും നിവിന്‍ പോളിയെ തടയാന്‍ സാധിച്ചിട്ടില്ലെന്ന രസകരമായ വസ്തുത സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുകയാണ്. ഈ അവസരത്തില്‍ എല്ലാം മുന്‍കൂട്ടി കണ്ട് തന്റെ സിനിമ അടുത്ത മാസത്തേക്ക് മാറ്റി വച്ച ദുല്‍ഖര്‍ സല്‍മാന്റേത് കാഞ്ഞ ബുദ്ധിയാണെന്നും സോഷ്യല്‍ മീഡയ തമാശരൂപേണ പറയുന്നു.

Nivin Pauly, Khalifa
'അപ്പു അധ്യാപകൻ ആകുമെന്നാണ് വിചാരിച്ചത്; വർഷത്തിൽ രണ്ട് പടമെങ്കിലും ചെയ്യണമെന്ന് ഞാൻ പറയാറുണ്ട്'
Nivin Pauly, Khalifa
'അത് എന്റെ തെറ്റാണ്'; പ്രണവും വിസ്മയയും മലയാളം പഠിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് സുചിത്ര മോഹൻലാൽ
Nivin Pauly, Khalifa
ഗീതുവിന്റെ വേഷം ചെയ്യാനിരുന്നത് ഞാന്‍; 'തെങ്കാശിപ്പട്ടണം' ഒഴിവാക്കിയത് എന്തിന്? അഭിരാമി പറയുന്നു
Summary

With Bethlehem Kudumba Unit, Nivin Pauly continues his dominance against Mohanlal and Prithviraj at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com