

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായി മാറിയ നടിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം കഥാപുരുഷനിലൂടെ കരിയര്‍ ആരംഭിച്ച അഭിരാമി മലയാളത്തിലും തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് അഭിരാമി.
തന്റെ കരിയറിലെ നിരവധി ഹിറ്റുകളുള്ള അഭിരാമിയ്ക്ക് നഷ്ടപ്പെട്ടൊരു ചിത്രമാണ് തെങ്കാശിപ്പട്ടണം, എന്തുകൊണ്ടാണ് തനിക്ക് തെങ്കാശിപ്പട്ടണം നഷ്ടമായതെന്ന് വ്യക്തമാക്കുകയാണ് അഭിരാമി. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി മനസ് തുറന്നത്. എന്തുകൊണ്ടാണ് തെങ്കാശിപ്പട്ടണം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല, ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടായിരുന്നു. അന്ന് ഞാന്‍ ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഒന്ന് മലയാളത്തില്‍ മേലെവാരത്തെ മാലാഖകുട്ടികള്‍ എന്ന സിനിമയായിരുന്നു. മറ്റൊന്ന് തമിഴിലിയോ കന്നഡയിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല'' താരം പറയുന്നു.
''ഗീതുവിന്റെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അവരത് വളരെ ഭംഗിയായി ചെയ്തു. അതിലെ മൂന്ന് സ്ത്രീകഥാപാത്രങ്ങളും അടിപൊളിയായിരുന്നു. ചിന്നുവും കാവ്യയവും ഗീതുവും വളരെ നന്നായി ചെയ്തിട്ടുണ്ട്'' എന്നും അഭിരാമി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates