കോവിഡ് ഭേദമായ വിവരം ആരാധകരുമായി പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ആശുപത്രിയിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷമാണ് കോവിഡ് തന്നെയും പിടികൂടിയ വിവരം താരം അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും താരം നന്ദി പറയാനും താരം മറന്നില്ല.
ഒടുവിൽ കോവിഡ് എന്നെയും കണ്ടു പിടിച്ചു... ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം... രോഗം ഭേദമായി. ഇനി വീണ്ടും കർമ്മരംഗത്തേയ്ക്ക്... എല്ലാവരും പരമാവധി ശ്രദ്ധിക്കുക... നന്ദി അമൃത ഹോസ്പിറ്റൽ, ഡോക്ടേഴ്സ്, നഴ്സസ്...മാസ്ക്ക് മാറ്റല്ലേ?? വാക്സിൻ എടുക്കുക, സേഫ് ആകുക- താരം കുറിച്ചു.
നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ലൈവ് വന്ന് അനുഭവം പങ്കുവെക്കണമെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്. സിനിമയിലും ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുകയാണ് പക്രു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates