

അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷ്ണ. നസ്‌ലിന്റെ നായികയായിട്ടാണ് ചിത്രത്തിൽ ഹൻസിക എത്തുന്നത്. സിനിമയുടെ റിലീസിനായി താനും വീട്ടിലുള്ള എല്ലാവരും വളരെയധികം ആവേശത്തിലാണെന്ന് പറയുകയാണ് ഹൻസിക.
'ബാച്ച്ലർ പാർട്ടി ഡ്യൂ'വിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ഹൻസിക. "നസ്‌ലിനുമായുള്ള കോമ്പോ നല്ല രസമാണ്. അദ്ദേഹം വളരെ സ്വീറ്റാണ്. ഞാൻ കോളജിൽ വരുമ്പോൾ എന്റെ സുഹൃത്തുക്കളുമായി ആദ്യം കാണാൻ പോയ സിനിമയായിരുന്നു 'പ്രേമലു'.
എന്റെ സുഹൃത്തുക്കൾക്കെല്ലാം ഒരുപാട് ഇഷ്ടമായി അത്. ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിനൊപ്പം ജോഡിയായി അഭിനയിക്കാൻ പറ്റി. ഞാൻ സുഹൃത്തക്കളോട് ഒക്കെ പോയി പറഞ്ഞു, ഞാൻ നസ്‌ലിന്റെ പെയർ ആണ്, നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ എന്നൊക്കെ. ആദ്യം ഗോസിപ്പ് പോലെ ഇത് വരാൻ തുടങ്ങി. എനിക്കതിലൊരുപാട് സന്തോഷമുണ്ട്.
വളരെ സ്വീറ്റും വിനയമുള്ള ഒരാളുമാണ് നസ്‌ലിൻ. ഷോട്ടിന് മുൻപ് നസ്‌ലിനും ഞാനും തമ്മിലങ്ങനെ റിഹേഴ്സൽ ഒന്നുമുണ്ടായിരുന്നില്ല. നസ്‌ലിൻ എന്തെങ്കിലും അദ്ദേഹത്തിന്റേതായ രീതിയിൽ കയ്യിൽ നിന്ന് ഇടും. അത് പെർഫെക്ട് ആയി വരുകയും ചെയ്യും. പ്രീ പ്ലാൻ ചെയ്താൽ എനിക്ക് ചിലപ്പോൾ തെറ്റി പോകും. അപ്പോൾ സ്വഭാവികമായി വരുന്നത് അങ്ങ് പറയും". -ഹൻസിക പറഞ്ഞു.
അച്ഛൻ അഭിനയത്തിൽ പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും തന്നിട്ടില്ലെന്നും ഹൻസിക കൂട്ടിച്ചേർത്തു. സിനിമയുടെ റിലീസിനായി താനും വീട്ടിലുള്ള എല്ലാവരും വളരെയധികം ആവേശത്തിലാണെന്നും ഹൻസിക പറഞ്ഞു. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം, കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്നും ഹൻസിക വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates