മാലാഖയെപ്പോലെ ഹന്‍സിക, ആഘോഷമാക്കി പ്രീ വെഡ്ഡിങ് പാര്‍ട്ടി; വിഡിയോ

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോത്വാനി വിവാഹിതയാവുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍വച്ച് രാജകീയമാണ് വിവാഹാഘോഷം നടക്കുന്നത്. വ്യാപാരിയായ സൊഹേല്‍ കതുരിയയാണ് നടിയുടെ പ്രതിശ്രുത വരന്‍. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയും ചിത്രങ്ങളുമാണ് ഇതിനോടകം ആരാധകര്‍ക്കിടിയില്‍ വൈറലായത്. 

കഴിഞ്ഞ ദിവസം മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് പ്രീവെഡ്ഡിങ് പാര്‍ട്ടിയാണ്. അതിഥികള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷമാക്കുന്ന ഹന്‍സികയേയും സൊഹേലിനേയുമാണ് വിഡിയോയില്‍ കാണുന്നത്. വൈറ്റ് തീമാക്കിയാണ് പാര്‍ട്ടി ഒരുക്കിയത്. വെള്ള സ്ലീവ് ലസ് ഗൗണ്‍ ധരിച്ച് അതിമനോഹരിയാണ് ഹന്‍സിക എത്തിയത്. അതിനൊപ്പം സ്‌നിക്കേഴ്‌സും സണ്‍ഗ്ലാസുമാണ് താരം അണിഞ്ഞത്. ഡാന്‍സ് കളിച്ച് എത്തുന്ന വധു വരന്മാരെയാണ് വിഡിയോയില്‍ കാണുന്നത്. 

ഹന്‍സികയുടെ ഹല്‍ദി ചടങ്ങുകളുടെ ദൃശ്യങ്ങളും പുറത്തുവന്നു. വ്യാഴാഴ്ചയായിരുന്നു ചടങ്ങുകള്‍ക്ക് വേണ്ടി നടിയും കുടുംബവും മുംബൈയില്‍ നിന്നും തിരിച്ചത്. ഒരാഴ്ചയോളമായി വിവാഹത്തിരക്കിലാണ് ഹന്‍സിക. കഴിഞ്ഞ വാരം മുംബൈയിലെ മാതാ കി ചൗക്കിയില്‍ വച്ച് ആരംഭിച്ചതാണ് ആഘോഷങ്ങള്‍. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഇന്നാണ് വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com