'മൈ ലൈഫ്'; രൺബീറിന് പിറന്നാളാശംസകളുമായി ആലിയ ഭട്ട്; വൈറൽ

ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ആലിയയുടെ പോസ്റ്റാണ്. ഇന്നലെയായിരുന്നു രൺബീറിന്റെ പിറന്നാൾ.

ഹാപ്പി ബർത്ത്ഡേ മൈ ലൈഫ് എന്നാണ് ആലിയ കുറിച്ചത്. രൺബീറിന്റെ തോളിൽ ചാരിയിരുന്നുകൊണ്ട് സൂര്യാസ്തമയം കാണുന്നതിന്റെ മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഈ ചിത്രം. ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 

39ാം ജന്മദിനം ആലിയയ്ക്കൊപ്പം രാജസ്ഥാനിൽ ആഘോഷിക്കുകയാണ് രൺബീർ. ഇക്കഴിഞ്ഞ ദിവസമാണ് അവധിയാഘോഷിക്കാൻ താരജോഡികൾ ജോധ്പൂരിൽ എത്തിയത്. ഇരുവരും ജോധ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു. 
 
2018 മുതൽ രൺബീറും ആലിയയും പ്രണയത്തിലാണ്. വൈകാതെ ഇരുവരും ഒന്നിച്ച് ആരാധകർക്കു മുന്നിലെത്തുകയും പ്രണയത്തിലാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു. കോവിഡ് വന്നില്ലായിരുന്നെങ്കിൽ വിവാഹം ഉടനെ നടക്കേണ്ടതായിരുന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ പറഞ്ഞത്. ആലിയയും രൺബീറും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും വിവാഹമെന്ന് വാർത്തകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com