'കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും'; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

മമ്മൂക്കയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു, പടമൊക്കെ കുറഞ്ഞു. അതിനെന്താ കുഴപ്പം? എന്ന് തിരിച്ച് ചോദിച്ചു
Harisree Ashokan, Mammootty
Harisree Ashokan, Mammootty
Updated on
1 min read

മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ. ഒരുപാട് സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളും കയ്യടി നേടി. വെബ് സീരീസ് ലോകത്തും ഹരിശ്രീ അശോകന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകന്‍ അര്‍ജുന്‍ അശോകനും കയ്യടി നേടുന്നു.

മുമ്പൊരിക്കല്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ചോ ഷൂട്ടിനെക്കുറിച്ചോ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനേക്കുറിച്ചും ശ്രദ്ധയുള്ള ആളാണ് മമ്മൂട്ടിയെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

'മമ്മൂക്ക എല്ലാം ശ്രദ്ധിക്കുന്നയാളാണ്. മേക്കപ്പെല്ലാം അഴിച്ച് ചെന്നിരിക്കുമ്പോള്‍ കാലിലെ നഖം കണ്ടാല്‍ ഇതെന്താ നഖം വെട്ടിയില്ലേ എന്ന് വരെ ചോദിക്കും. അത്രയ്ക്ക് ശ്രദ്ധിക്കുന്നയാളാണ്.' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. പിന്നാലെ മമ്മൂട്ടി തനിക്ക് നല്‍കിയൊരു ഉപദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

'മമ്മൂക്കയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു, പടമൊക്കെ കുറഞ്ഞു. അതിനെന്താ കുഴപ്പം? എന്ന് തിരിച്ച് ചോദിച്ചു. പഴയ തിരക്കൊക്കെ എപ്പോഴും ഉണ്ടാകില്ല. കുറേക്കഴിയുമ്പോള്‍ കുറയും. നല്ല നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുക. പിന്നേയും കൂടും. സിനിമയില്ല എന്ന് കരുതി താന്‍ ആളുകളുടെ മനസില്‍ നിന്നും മായില്ല. കാരണം കുറേ നല്ല സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ നിങ്ങള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അതിനാല്‍ പടമില്ലാതായിലും ഔട്ട് ആയെന്നൊരു തോന്നലുണ്ടാകില്ല' ഹരിശ്രീ അശോകന്‍ പറയുന്നു.

പ്രതിച്ഛായയിലാണ് ഹരിശ്രീ അശോകന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. 1 പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി അണിയറയിലുള്ളത്.

Harisree Ashokan, Mammootty
ഇതിനപ്പുറം ഇനി എന്ത് വേണം! 'സ്പൈഡർ മാന്റെ' കൊച്ചി ഫാൻസ് ഷോ ടിക്കറ്റ് പുറത്തിറക്കി ടോം ഹോളണ്ട്
Harisree Ashokan, Mammootty
'പാക്കിസ്ഥാനിലേക്ക് പോ കമന്റുകള്‍, അത് കേള്‍ക്കുമ്പോഴുള്ള വേദന ആലോചിച്ചിട്ടുണ്ടോ?': അന്‍സിബ
Harisree Ashokan, Mammootty
'ബാഹുബലി 3 വരുന്നു'; സൂചന നല്‍കി പ്രഭാസും റാണയും; ആരാധകര്‍ ആവേശത്തില്‍
Summary

Harisree Ashokan talks about Mammootty. Says the actor will ask about nails too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com