'ഐ ആം കമിങ്‌‌' എന്ന് വിജയ്, 'മിസ് യു' പറഞ്ഞ് പ്രഭാസും! പൊങ്കൽ ക്ലാഷിൽ ആര് വാഴും?

ദളപതി വിജയ്‌യുടെ ജന നായകൻ ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.
Parasakthi, Jana Nayagan, The Raja Saab
Parasakthi, Jana Nayagan, The Raja Saabവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

മൂന്ന് പതിറ്റാണ്ടോളം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന ദളപതി വിജയ് പടിയിറങ്ങുമ്പോൾ വലിയൊരു ശൂന്യതയാണ് ബാക്കി വയ്ക്കുക. എന്തൊക്കെ പറഞ്ഞാലും വിജയ് സിനിമ തിയറ്ററുകളിൽ ഉണ്ടാക്കുന്ന ഓളം മറ്റൊരു നടനും ഇതുവരെ തീർക്കാൻ പറ്റിയിട്ടില്ല എന്നത് ഒരു വാസ്തവമാണ്. എത്ര മോശം സിനിമയാണെങ്കിലും ആളുകൾക്ക് വിജയ് സിനിമ എന്ന് പറഞ്ഞാൽ അന്നും ഇന്നും ഒരു വികാരം തന്നെയാണ്.

വിജയ്‌യുടെ അവസാന ചിത്രം തന്നെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആരാധകർക്കുള്ള ഒരു മാസ് ട്രീറ്റ് തന്നെയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ വിജയ് ചിത്രത്തിന് ബോക്സ് ഓഫീസ് ക്ലാഷുമായി രണ്ട് സിനിമകളാണ് ഒപ്പമെത്തുന്നത്.

പ്രഭാസിന്റെ ദ് രാജാസാബും ശിവകാർത്തികേയന്റെ പരാശക്തിയും. മൂന്ന് സിനിമകളും ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പും ചെറുതല്ല. ഈ ബോക്സ് ഓഫീസ് പോരാട്ടത്തിൽ ആരായിരിക്കും വിജയി ആവുകയെന്ന് നമുക്ക് കാത്തിരുന്ന കാണാം.

ജന നായകൻ

ദളപതി വിജയ്‌യുടെ ജന നായകൻ ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. വിജയ്‌യുടെ കരിയറിലെ അവസാനത്തെ സിനിമ കൂടിയാണ് ജന നായകൻ. മുപ്പത് വർഷം തനിക്ക് വേണ്ടി നില കൊണ്ട ആരാധകർ‌ക്കായി താൻ സിനിമ വിടുന്നു എന്നാണ് ജന നായകൻ ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞത്. അതുകൊണ്ട് തന്നെ അതിവൈകാരികമായാണ് ജന നായകനെ ആരാധകർ കാത്തിരിക്കുന്നതും.

വിജയ് സിനിമകൾ പൊതുവേ ആരാധകർക്ക് ആഘോഷിക്കാനുള്ളതു കൂടിയാണ്. അതുകൊണ്ട് തന്നെ ഈ പൊങ്കൽ റിലീസായി ജനുവരി 9 ന് എത്തുന്ന സിനിമയ്ക്കായി അത്രയും ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും. അതേസമയം ബോബി ഡിയോൾ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. പ്രകാശ് രാജ്, മമിത ബൈജു, പ്രിയ മണി, ​ഗൗതം വാസുദേവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ദ് രാജാ സാബ്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ആരാധകരുള്ള നടനാണ് പ്രഭാസ്. അതുകൊണ്ട് തന്നെ പ്രഭാസ് ചിത്രങ്ങൾക്ക് ഇന്ത്യയൊട്ടാകെ ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. പ്രഭാസ് നായകനായെത്തുന്ന ഹൊറർ കോമഡി ചിത്രമാണ് ദ് രാജാസാബ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്ന ഹൈപ്പും ഏറെയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരുന്നു.

പ്രഭാസിനു പുറമേ സഞ്ജയ് ദത്ത്, സെറീന വഹാബ്, മാളവിക മോഹനൻ, നിധി അഗർവാള്‍, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജനുവരി 9 ന് പൊങ്കൽ റിലീസായി തന്നെയാണ് ദ് രാജാസാബും പ്രേക്ഷകരിലേക്കെത്തുക. വിജയ് ചിത്രം ജന നായകനൊപ്പം ക്ലാഷിനൊരുങ്ങുമ്പോൾ എന്തായിരിക്കും ബോക്സ് ഓഫീസിൽ സംഭവിക്കുക എന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്.

Parasakthi, Jana Nayagan, The Raja Saab
ആന്റണി രാജുവിനെ കുടുക്കിയ 'ജെട്ടിത്തിരിമറി'യും 'ആനവാല്‍ മോതിരം' സിനിമയും; 34 വര്‍ഷം മുമ്പത്തെ ബ്രില്യന്‍സ്!

പരാശക്തി

വെറും സിനിമ എന്ന രീതിയിൽ മാത്രമല്ല പരാശക്തിയെ തമിഴ് സിനിമാ ലോകം കാണുന്നത്, മറിച്ച് ഒരു തുറന്ന രാഷ്ട്രീയ പോരാട്ടം കൂടിയായിട്ടാണ്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയെ എതിരിടാനുള്ള ഭരണകക്ഷിയായ ഡിഎംകെയുടെ ശ്രമമാണ് പരാശക്തിയുടെ റിലീസ് എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെയ്ന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Parasakthi, Jana Nayagan, The Raja Saab
'നാന്‍ വിഴുവേന്‍ എന്‍ട്ര് നിനയ്ത്തായോ...'; 100 കോടി ക്ലബ്ബിലേക്ക് 'സര്‍വ്വം മായ'; വരാനിരിക്കുന്നത് നിവിന്‍ പോളിയുടെ കാലം!

ചിത്രത്തിന്റെ സഹ നിർമാതാക്കളും റെഡ് ജെയ്ന്റ്സ് ആണ്. ശിവകാർത്തികേയന്റെ കരിയറിലെ 25-മാത്തെ ചിത്രം കൂടിയാണ് പരാശക്തി. സൂരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി 10 നാണ്. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒരു വിദ്യാർഥി നടത്തുന്ന പ്രക്ഷോഭത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Summary

Cinema News: Highly anticipated movies on January 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com