ഇത് ഹിന്ദി കാവാലാ, വേദിയില്‍ ചുവടുവച്ച് തമന്ന: തൂ ആ ദില്‍ബരാ കേള്‍ക്കാം

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്
കാവാല ​ഗാനത്തിന് ചുവടുവയ്ക്കുന്ന തമന്ന, തമന്ന / ഫെയ്സ്ബുക്ക്
കാവാല ​ഗാനത്തിന് ചുവടുവയ്ക്കുന്ന തമന്ന, തമന്ന / ഫെയ്സ്ബുക്ക്
Updated on: 
1 min read


അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി മാറിയത് രജനീകാന്ത് ചിത്രം ജയിലറിലെ കാവാലാ ഗാനമായിരുന്നു. തമന്നയുടെ ഗംഭീര ഡാന്‍സിനൊപ്പം എത്തിയ ഗാനം തരംഗമായി മാറി. ഇപ്പോഴും കാവാലാ തരംഗം അവസാനിപ്പിച്ചിട്ടില്ല. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. 

തു ആ ദില്‍ബരാ എന്നു തുടങ്ങുന്നതാണ് ഗാനം. വിഡിയോ പുറത്തുവിട്ടുകൊണ്ടുള്ള പ്രസ് കോണ്‍ഫറന്‍സില്‍ തമന്ന പങ്കെടുത്തിരുന്നു. കാനാല സിനിയ്ക്കു കിട്ടുന്ന സ്‌നേഹത്തേക്കുറിച്ച് താരം വാചാലയായി. ഇന്‍സ്റ്റഗ്രാമില്‍ ഗാനത്തിനു വരുന്ന നോട്ടിഫിക്കേഷന്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് തമന്ന പറഞ്ഞത്. വേദിയില്‍ ഗാനത്തിന് താരം ചുവടുവയ്ക്കുകയും ചെയ്തു. 

രജിനി ദി ജെയിലര്‍ എന്ന പേരിലാണ് ഹിന്ദിയില്‍ ചിത്രം എത്തുന്നത്. അനിരുദ്ധി രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഖീബ് അലം ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സിന്ദുജ ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER