ചാർലി ഷീൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
ചാർലി ഷീൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം

മൂർച്ചയുള്ള ആയുധവുമായി വീട്ടിലേക്ക് ആക്രമിച്ചുകയറി,  നടൻ ചാർലി ഷീനിനെ ആക്രമിച്ചു; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

മൂർച്ചയുള്ള ആയുധവുമായി എത്തി ചാർലി ഷീനി‌നെ ആക്രമിക്കുകയും മോഷണശ്രമം നടത്തുകയുമായിരുന്നു
Published on

പ്രശസ്ത ഹോളിവുഡ് നടൻ ചാർലി ഷീനിനെ വീട്ടിൽ കയറി അക്രമിച്ചതായി പരാതി. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവമുണ്ടായത്. മൂർച്ചയുള്ള ആയുധവുമായി എത്തി ചാർലി ഷീനി‌നെ ആക്രമിക്കുകയും മോഷണശ്രമം നടത്തുകയുമായിരുന്നു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചാർലി ഷീനിന്റെ അയൽവാസിയായ സ്ത്രീയാണ് അറസ്റ്റിലായത്. ഇലക്ട്ര ഷ്റോക്ക് എന്ന സ്ത്രീയാണ് ചാർലി ഷീനിനെ ആക്രമിച്ചു കയറിയത്. വാതിൽ തുറന്നതോടെ താരത്തിന്റെ ഷർട്ട് വലിച്ചു കീറുകയും കഴുത്തുഞെരിക്കാനും ശ്രമിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിന് ഇരയായ താരത്തിന് ഡോക്ടർമാർ എത്തി ചികിത്സ നൽകി. 

ഇതാദ്യമായല്ല ചാർലിയും ഷ്റോക്കും തമ്മിൽ പ്രശ്നമുണ്ടാവുന്നത്. മുമ്പ് ഷീനിന്റെ കാറിൽ ഇവർ പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവമുണ്ടായിട്ടുണ്ട്. നടൻ മാർട്ടിൻ ഷീനിന്റെ മകനാണ് ചാർലി ഷീൻ. ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ബാഡ് ബോയ് ഇമേജാളി ഹോളിവുഡിൽ താരത്തിനുള്ളത്. പ്ലാറ്റൂൺ, വാൾ സ്ട്രീറ്റ്, യങ് ​ഗൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്പിൻ സിറ്റി, ടു ആ​ൻഡ് ഹാഫ് മെൻ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് ചാർലി ഷീൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com