

മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സുമായി ഹോംബാലെ ഫിലിംസ്. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിൽക്കുന്ന ഈ പരമ്പര, 2025-ൽ മഹാവതാർ നരസിംഹത്തിൽ തുടങ്ങി 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തിൽ അവസാനിക്കുന്ന രീതിയിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ചേർന്നാണ് ഈ അനിമേറ്റഡ് ഫ്രാഞ്ചൈസി ഒരുക്കുന്നത്.
അശ്വിൻ കുമാറാണ് മഹാവതാർ നരസിംഹ സംവിധാനം ചെയ്യുന്നത്. 3ഡിയിലും അഞ്ച് ഇന്ത്യൻ ഭാഷകളിലും 2025 ജൂലൈ 25 ന് റിലീസ് ചെയ്യും. മഹാവതാർ നരസിംഹ (2025), മഹാവതാർ പരശുരാം (2027), മഹാവതാർ രഘുനന്ദൻ (2029), മഹാവതാർ ധാവകദേശ് (2031), മഹാവതാർ ഗോകുലാനന്ദ (2033), മഹാവതാർ കൽക്കി ഭാഗം 1 (2035), മഹാവതാർ കൽക്കി രണ്ടാം ഭാഗം (2037) എന്നിവയാണ് മഹാവതാർ സീരിസില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
മൻഗ, മാർവൽ എന്നിവയ്ക്ക് പിന്നാലെ മഹാവതർ യൂണിവേഴ്സ് എത്തുന്നതിന്റെ ത്രില്ലിലാണ് സിനിമാ പ്രേക്ഷകർ. അതേസമയം മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നോളം ചിത്രങ്ങൾക്കായി നടൻ പ്രഭാസ് കരാർ ഒപ്പിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
മുൻപ് കൽക്കി 2898 എഡി എന്ന ചിത്രത്തിൽ പ്രഭാസ് അഭിനയിച്ചിരുന്നു. വിഷ്ണു മഞ്ചു നായകനായെത്തിയ കണ്ണപ്പയിൽ അതിഥി വേഷത്തിൽ പ്രഭാസ് എത്തിയിരുന്നു. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിച്ചത്.
Hombale Films has announced animated franchise, the Mahavatar Cinematic Universe.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates