'അന്നൊരു സോറി പറഞ്ഞിരുന്നേല്‍ പ്രശ്‌നം ഇത്ര നീളില്ലായിരുന്നു'; ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്

ആ ഖേദപ്രകടനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും, മാപ്പപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു
Bobby Chemmannur, Honey Rose
Bobby Chemmannur, Honey Rose
Updated on
1 min read

ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കുന്നതായി നടി ഹണി റോസ്. അദ്ദേഹത്തെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ യാതൊരു ഉദ്ദേശവുമില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് പരാതി നല്‍കിയെന്നും ഹണി റോസ് പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു ഹണി റോസിന്റെ പ്രതികരണം.

Bobby Chemmannur, Honey Rose
അന്ന് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ഇന്നിതാ രാസലീലയും...; ഗിയര്‍ ഷിഫ്റ്റാകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ?

'ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും നമുക്കില്ല. തുടക്കത്തില്‍ തന്നെ ഒരു 'സോറി' പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രത്തോളം നീളില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ആ ഖേദപ്രകടനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും, ആ മാപ്പപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു' എന്നാണ് ഹണി റോസ് പറയുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് പറഞ്ഞു. ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂര്‍ ക്ഷമാപണം നടത്തിയത്. പിന്നാലെയാണ് ഹണി റോസ് പ്രതികരിച്ചത്.

ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Bobby Chemmannur, Honey Rose
'വീര്‍ ദാസിന്റെ ചുണ്ട് കടിച്ച് മുറിച്ച് കങ്കണ, മുഖത്താകെ ചോര'; മറുപടിയുമായി കങ്കണയും വീർ ദാസും
Bobby Chemmannur, Honey Rose
'ഡസ്‌കി ബ്യൂട്ടി എന്ന് എന്നെ വിളിക്കുമ്പോഴും താരതമ്യം വെളുപ്പിനോട്'; സിനിമയിലെ വേര്‍തിരിവിനെതിരെ ഐശ്വര്യ ലക്ഷ്മി
Bobby Chemmannur, Honey Rose
മമ്മൂട്ടിയോ ലാലേട്ടനോ? മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ അഭിപ്രായം മാറി; ജര്‍മന്‍ ഷോയെക്കുറിച്ച് ഹിച്ച്‌ഹൈക്കിങ് നൊമാഡ്
Summary

Honey Rose accepts the appology of Bobby Chemmannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com