ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നില്ല, സൂസന്നെ പ്രണയത്തിൽ? കാമുകൻ നടൻ അർസ്ലൻ

സൂസന്നെ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ.
സൂസന്നെ ഹൃത്വിക്കിനൊപ്പം, സൂസന്നെ അർസ്ലനൊപ്പം/ ഇൻസ്റ്റ​ഗ്രാം
സൂസന്നെ ഹൃത്വിക്കിനൊപ്പം, സൂസന്നെ അർസ്ലനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സൂസന്നെ ഖനും. അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിയുന്നത്. എന്നാൽ വിവാഹ ബന്ധം വേർപെടുത്തിയിട്ടും ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മക്കൾക്കു വേണ്ടി മാത്രമല്ല എല്ലാ സ്പെഷ്യൽ മൊമന്റ്സും ഇവർ ഒന്നിച്ചാണ് ആഘോഷിച്ചിരുന്നത്. കോവിഡ് ലോക്ക്ഡൗണിനും മക്കൾക്കൊപ്പം ഒരു വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. തുടർന്ന് ഇവർ വീണ്ടും ഒരുമിക്കുമെന്ന തരത്തിലുള്ളവാർത്തകളും വന്നിരുന്നു. എന്നാൽ പുറത്തുവരുന്ന പുതിയ വാർത്ത ഹൃത്വിക്- സുസാനെ ആരാധകരെ ദുഃഖിപ്പിക്കുന്നതാണ്. 

സൂസന്നെ പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ. നടൻ അർസ്ലൻ ​ഗോനിയുമായി സുസാനെ പ്രണയത്തിലാണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസമായി ഇരുവർക്കും പരസ്പരം അറിയാം, സിനിമാ സീരിയൽ രം​ഗത്തെ പൊതു സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്തിടെ ഇരുവരുടെ ബന്ധം ​ഗാഢമായെന്നുമാണ് റിപ്പോർട്ടുകൾ. സുഹൃത്തുക്കളുടെ പാർട്ടികളിലെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ടെന്നും സൂസന്നെയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. അർസ്ലാനോടൊപ്പമുള്ള ചിത്രവും സൂസൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വാർത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല. 

2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ല്‍ ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞു. സൂസാനെയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചു തന്നെയായിരുന്നു. കുട്ടികളെ വളർത്തുന്ന കാര്യത്തിലും ഇരുവരും മികച്ച മാതൃകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com