

നടനും ബിജെപി എംപിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് നടി രംഗത്ത്. യുവനടി ഷിന്നോവയാണ് താൻ രവി കിഷന്റെ മകളാണെന്നും അത് തെളിയിക്കാൻ ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രവി കിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അപർണ ഠാക്കൂറിന്റെ മകളാണ് ഷിന്നോവ.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താൻ രവി കിഷന്റെ മകളാണെന്ന് ഷിന്നോവ വെളിപ്പെടുത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിഡിയോ. ‘‘ബഹുമാനപ്പെട്ട യോഗിജി, ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം- ഷിന്നോവ പറഞ്ഞു. രവികിഷനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ ഠാക്കൂര്‍ രംഗത്തെത്തിയത്. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നുമാണ് ആരോപിച്ചത്. തുടർന്ന് രവി കിഷന്‍റെ ഭാര്യ പ്രീതി ശുക്ല നൽകിയ പരാതിയിൽ പൊലീസ് ഇവർക്കെതിരേ കേസെടുത്തിരുന്നു. തുടർന്നാണ് ഷിന്നോവ രംഗത്തെത്തിയത്. ഡിഎന്‍എ ടെസ്റ്റിന് ഷിന്നോവ ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അപർണയ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാനാനും ഹർജി നൽകി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ ആരോപണങ്ങൾ രവി കിഷൻ നിഷേധിച്ചു. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ലൈംഗിക പീഡനത്തിന് പരാതി നല്‍കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഇരുപതു കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നു രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു. ഗോരഖ്പുരില്‍ നിന്നുള്ള ബിജെപി എംപിയായി രവി കിഷൻ ഇത്തവണയും മത്സര രംഗത്തുണ്ട്. അതിനിടെയാണ് വിവാദമുണ്ടായത്. ഹിക്കപ്പ്സ് ആൻഡ് ഹുക്കപ്പ്സ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയയാണ് നടിയാണ് ഷിന്നോവ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates