ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'മകളെ പറയുന്നത് എനിക്ക് ക്ഷമിക്കാനാവില്ല, പറയാനുള്ളത് എന്റെ മുഖത്തു നോക്കി പറയൂ'; അഭിഷേക് ബച്ചൻ

ഐശ്വര്യയും അഭിഷേകും പലപ്രാവശ്യം ഇതിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്
Published on

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താരപുത്രിയാണ് അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും മകൾ ആരാധ്യ. എന്നാൽ ഇതിനൊപ്പം തന്നെ കുട്ടിത്താരത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയരാറുണ്ട്. ഐശ്വര്യയും അഭിഷേകും പലപ്രാവശ്യം ഇതിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ വീണ്ടും ട്രോളന്മാരോട് കയർത്തിരിക്കുകയാണ് അഭിഷേക് ബച്ചൻ. മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകൾ ക്ഷമിക്കാനാവില്ലെന്നാണ് താരം പറഞ്ഞത്. 

അഭിഷേകിന്റെ വാക്കുകൾ

"ഇത് ഒരിക്കലും അം​ഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്തു നോക്കി പറയാം." അഭിഷേക് പറഞ്ഞു.പുതിയ ചിത്രം ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നൽകിയ അഭിമുഖത്തിലാണ്  താരത്തിന്റെ പ്രതികരണം. 

അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്. 2011 ലാണ് ആരാധ്യ ജനിക്കുന്നത്. അതിന് ശേഷം സിനിമ അഭിനയിക്കുന്നതിനേക്കാൾ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മകളുടെ കാര്യത്തിലാണ്. മകളെ അമിതമായി സംരക്ഷിക്കുന്നതിനും ഐശ്വര്യയ്ക്ക് പഴി കേൾക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com