'ജ്യോതിഷത്തിലും പ്രവചനത്തിലും എനിക്ക് വിശ്വാസമില്ല, ഭാവി അറിയാൻ ആര്‍ക്ക് മുന്നിലും കൈനീട്ടിയിട്ടില്ല'; പ്രഭാസ്

രാധേശ്യാമില്‍ നടന്‍ പൃഥ്വിരാജിന്റെ ശബ്ദമുണ്ടെന്നും പ്രഭാസ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

പ്രണയ നായകനായി പ്രഭാസ് എത്തുന്ന ചിത്രമാണ് രാധേശ്യാം. പൂജ ഹെ​ഗ്ഡെ നായികയായി എത്തുന്ന ചിത്രം ഇന്നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഹസ്തരേഖ വിദഗ്ധന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ തനിക്ക് ജ്യോതിഷത്തിലും പ്രവചനത്തിലുമൊന്നും വിശ്വാസം ഇല്ല എന്നാണ് താരം പറയുന്നത്. 

''ജ്യോതിഷം, പ്രവചനം എന്നിവയിലൊന്നും എനിക്ക് വിശ്വാസമില്ല. ഇതു സംബന്ധിച്ച് രസകരമായ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതിൽ സയൻസ് കൂടിയുണ്ടെന്ന് എന്റെ സംവിധായകൻ പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് വിശ്വാസമില്ല. ഞാനിതുവരെയും ആര്‍ക്ക് മുന്നിലും ഹസ്തരേഖ നോക്കാന്‍ കൈനീട്ടിയിട്ടില്ല. തമാശയ്ക്ക് സുഹൃത്തുക്കൾക്കു കൈ കൊടുത്തിട്ടുണ്ട്. ഭാവി അറിയണം എന്ന ആ​ഗ്രഹത്തിൽ ചെയ്തിട്ടില്ല''- ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞു.

ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തെക്കുറിച്ചും പ്രഭാസ് പറഞ്ഞു. വില്ലൻ റോൾ അല്ലെന്നും പോസിറ്റീവ് കഥാപാത്രമായാണ് എത്തുന്നതെന്നും പ്രഭാസ് വ്യക്തമാക്കി. ശക്തമായ വേഷമാണെന്നും ഷിപ്പിലെ രം​ഗങ്ങളിലെല്ലാം അദ്ദേഹമുണ്ടെന്നും കൂട്ടിച്ചേർത്തു. സെറ്റിൽ ജയറാം സാറുണ്ടെങ്കിലും വളരെ രസകരമാണെന്നും പ്രഭാസ് പറഞ്ഞു.  ചിത്രത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ശബ്ദമുണ്ടെന്നും പ്രഭാസ് വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com