

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റവാളിയാണെന്ന് പറയാന്‍ തനിക്ക് ഉറപ്പില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യാന്‍ തനിക്കാവില്ല. ദിലീപിന് എതിരെ ആള്‍ക്കൂട്ട വിധിയാണ് നടന്നത്. അതിന് കയ്യടിക്കാനാവില്ലെന്നും മുരളി ഗോപി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ്
മുരളി ഗോപിയുടെ പ്രതികരണം.
ഞാന്‍ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നില്‍ ദിലീപാണ് എന്നതില്‍ എനിക്ക് ഒരു ഉറപ്പുമില്ലല്ലോ. ആര്‍ക്കും ഇല്ലല്ലോ. ഇപ്പോ പറയുന്ന ആര്‍ക്കാണ് ഉറപ്പുള്ളത്. തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാള്‍ക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയുന്നതില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് ഇല്ല. വിധി വന്നാലെ ഇതില്‍ എന്തെങ്കിലും പ്രതികരിക്കാനാവൂ. ആരോപണം എന്നു പറയുന്നത് വിധി പ്രസ്താവമായി കാണാനാകില്ല. ആള്‍ക്കൂട്ട വിധിയാണ് ദിലീപിനെതിരെ നടന്നത്. അന്ന് കൂവിയ ആള്‍ക്കാര്‍ക്കൊപ്പം നില്‍ക്കാനാവില്ലല്ലോ?- മുരളി ഗോപി പറഞ്ഞു.
കമ്മാര സംഭവം സിനിമ ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്നും മുരളി ഗോപി വ്യക്തമാക്കി. ആരോപണ വിധേയനാണ് എന്നതിന്റെ പേരില്‍ ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമണത്തിന് ഇരയായ നടിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അരോപണവിധേയനൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണെന്നും മുരളി ഗോപി പറഞ്ഞു.
സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് മാത്രം കൂടുതല്‍ പ്രധാന്യം നല്‍കുന്നത് എന്തിനാണ് എന്നും മുരളി ഗോപി ചോദിക്കുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണ് എന്നറിയണം. സ്ത്രീസുരക്ഷ എന്നു പറയുന്നത് എല്ലാ സ്ഥലത്തും നടപ്പാക്കേണ്ടതല്ല. സിനിമയില്‍ മാത്രമല്ല. ഗ്ലാമര്‍ അല്ലാത്ത എത്ര തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ എത്ര മോശം സാഹചര്യത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. അതെല്ലാം മറന്നിട്ട് സിനിമയ്ക്ക് മാത്രം ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്.- മുരളി ഗോപി ചോദിച്ചു.
 
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
