

വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേർ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണ് ഇതെന്നായിരുന്നു ആരോപണം. തുടർന്ന് വിശദീകരണവുമായി രേഖ ഭോജ് രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് നടി പറഞ്ഞത്. തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകർ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാർത്ഥിക്കുകയാണെന്നും അവർ പറഞ്ഞു. ആരാധകൻ അയച്ച സന്ദേശത്തിനൊപ്പമായിരുന്നു നടിയുടെ അവകാശവാദം.
സെമിയിൽ കിവീസിനെ 70 റണ്‍സിന്റെ തകർത്ത് ഫൈനലിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയെ ആയിരിക്കും ഇന്ത്യ ഫൈനലിൽ നേരിടുക. ലോകകപ്പിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കപ്പുയർത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates